മർത്യൻ ലോകത്തെ കീറി മുറിച്ചും
ദൈവത്തെ വിധിച്ച്
മത്സരത്തോടെ വിറ്റുതുലച്ചും
ധനമോഹത്താൽ നശിപ്പിച്ചിടുമ്പോൾ
നൂതനമായൊരു നാശമാം വൈറസും
ലോകത്തിലിന്ന് പടർന്നു പിടിപ്പൂ.
വികസന രാജ്യത്തിൻ സംഭാവനയിത്
അവിടെ അതിനെ കൊറോണയെന്നും
ലോകത്തിലേയ്‌ക്ക് പടർന്നപ്പോ ഇതിനെ
കോവിഡ് നയറ്റീൻ എന്നും വിളിച്ചു
മാറാമാരികൾ പലതുണ്ടുലകിൽ
എന്നാലതിനെല്ലാം ഔഷധമുണ്ട്
എന്നാൽ ഇതോ മാറാമഹാമാരി കോവിഡ് താനും
ഇതിനു മരുന്നില്ല എന്നാൽ മരുന്നുണ്ട്
ശുചിത്വം നല്ല മരുന്നാണെ
വ്യക്തി ശുചിത്വം പാലിക്കണം
സ്വയം സംരക്ഷകരായിമാറണം വ്യക്തികൾ