പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര/അക്ഷരവൃക്ഷം/ലോക്ഡൗൺ കാല അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ഡൗൺ കാല അതിജീവനം

ലോക് ഡൗൺ കാലം നമുക്കെല്ലാം
ലോക്കാകാതെ പ്രവർത്തിക്കാം
വീടും ചുറ്റും വെടിപ്പാക്കാം
വളർത്താം ചെടികൾ കറിക്കായി

ആരോഗ്യത്തിന് ഹാനികരമാം
ഭക്ഷണങ്ങൾ ഒഴിവാക്കാം
വ്യക്‌തിശുചിത്വം പാലിക്കാം
എന്നുമത് ശീലിക്കാം

ഉപയോഗിക്കാം മുഖാവരണം
യാത്രകൾ കഴിവതും ഒഴിവാക്കാം
ഇരു കൈ അകലം പാലിക്കാം
നമ്മുടെ നാടിനെ കാത്തീടാം

നാമെല്ലാരും ഒരുപോലെ
വീട്ടിൽ തന്നെ ഇരുന്നാലോ
കൊറോണയെന്നൊരു മഹാമാരി
തുടച്ചു മാറ്റാം വേരോടെ

അഭിത കൃഷ്ണ എസ്
3 A പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത