പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര/അക്ഷരവൃക്ഷം/പുനർജ്ജന്മം

Schoolwiki സംരംഭത്തിൽ നിന്ന്
പുനർജ്ജന്മം

കലികാലത്തിൻ ചോരത്തിളപ്പിൽ
അട്ടഹസിക്കുന്ന മാനവകുലമേ...
നിനക്കുണ്ടോ? മനുഷ്യത്വത്തിൻ അണുമണിത്തൂക്കം!
ദൈവത്തിൻ നാട്ടിലാണോ ഈ നരകഹത്യ...
ഇന്നീനാട്ടിൽ വാഴുന്നു മാനവനരഭോജികൾ...
ലജ്ജിച്ചിടുന്നു... മനുഷ്യാ നിന്നെയോർത്തുഞാൻ...
അമ്മപെങ്ങെളെന്ന നന്മയറിയാതെ
വിലസുന്നു കാമഭ്രാന്തന്മാർ...
ഇത്ര നീചരോ ഈ മനുഷ്യജന്മം?
മർത്യാ...വരുംന്നാൾ നിനക്കുനാശം....
ഇനിയാരും പൊലിയാതിരിക്കട്ടെ
ജിഷയും സൗമ്യയും ആസിഫയായും...
മാനവാ... മൃഗമായിമാറരുതേ...
ഇനിയെങ്കിലും പുനർജനിക്കാം നമുക്ക്...
മനുഷ്യത്വത്തിൻ വിലയറിഞ്ഞു നല്ലൊരുനാളെക്കായ്...
                                    

റഫീന എം
12 പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത