ഉള്ളടക്കം

കേരളത്തിലെ കോവിഡ്-19 പകർച്ചവ്യാധി

  • ലേഖനം
  • സംവാദം
  • വായിക്കുക
  • തിരുത്തുക
  • നാൾവഴി കാണുക

ദൃശ്യരൂപം

എഴുത്ത്

വീതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇംഗ്ലീഷ് വിലാസം  പ്രദർശിപ്പിക്കുക

കേരളത്തിലെ കൊറോണ വൈറസ് ബാധ 2020
സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുള്ള ജില്ലകളുടെ മാപ്പ്

 30+ സ്ഥിരീകരിച്ച കേസുകൾ

 10–29 സ്ഥിരീകരിച്ച കേസുകൾ

 1–9 സ്ഥിരീകരിച്ച കേസുകൾ

രോഗം കൊറോണ വൈറസ് രോഗം 2019
Virus strain SARS-CoV-2
സ്ഥലം കേരളം, ഇന്ത്യ
ആദ്യ കേസ് തൃശ്ശൂർ
Arrival date 30 January 2020

(4 വർഷം, 9 മാസം and 2 ദിവസം)

ഉത്ഭവം ചൈന, ഇറ്റലി, സൗദി അറേബ്യ, യുഎഇ
സ്ഥിരീകരിച്ച കേസുകൾ
സജീവ കേസുകൾ എക്സ്പ്രെഷൻ പിഴവ്: - എന്നതിനുള്ള പ്രവർത്തനഘടകം നൽകിയിട്ടില്ല
ഭേദയമായവർ
മരണം
പ്രദേശങ്ങൾ കേരളത്തിലെ എല്ലാ ജില്ലകളിലും
Official website
വെബ്സൈറ്റ് dhs.kerala.gov.in

കേരളത്തിലെ കോവിഡ്-19 പകർച്ചവ്യാധിയുടെ ആദ്യ കേസ് (ഇത് ഇന്ത്യയിലെ ആദ്യത്തേതും കൂടിയാണ്) 2020 ജനുവരി 30-ന് തൃശൂരിൽ സ്ഥിരീകരിച്ചു.  മറ്റ് രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും കേരളീയരുടെ തിരിച്ചുവരവിനെത്തുടർന്ന് മേയ് പകുതിയോടെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ജൂൺ 20 വരെ 3039 കേസുകൾ സ്ഥിരീകരിച്ചു. ചൈന, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ നിന്നും അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാർച്ച് 12-ന് ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു. വൈറസ് ബാധ നിയന്ത്രണവിധേയമാക്കുക എളുപ്പമല്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഏറ്റവും കുറഞ്ഞ മരണനിരക്കായ 0.63% ആണ് കേരളത്തിൽ. കോവിഡ്-19-ൽ കേരളത്തിന്റെ വിജയത്തെ ദേശീയമായും അന്തർ‌ദ്ദേശീയമായും പ്രശംസിച്ചു.