പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / ഐ.ടി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

IT Melaയീൽ 2007 ൽ മലയാളം ടൈപ്പിങ്ങിൽ ഒരു കുട്ടി സംസ്ഥാന മേളയിൽ പങ്കെടുത്ത് A Grade നേടുകയുണ്ടായി. അന്ന് സംസ്ഥാന മേള നടന്നത് Techno Park_Tiruvananthapuram ത്തായിരുന്നു. വിദ്യാഭ്യാസ (തീരൂർ) ജില്ല മേള നടന്നത് വന്നേരി സ്കൂളിലാണ്. കൃത്യമായി പറഞ്ഞാൽ IT Mela വന്നേരിക്കടുത്ത് തൃശൂർ ജില്ലയിലെ Prathibha College(Paralel)ൽ 2016 ൽ ഷൊർണൂരിൽ വെച്ച് നടന്ന മേളയിൽ ടൈപ്പിങ്ങിൽ ഒന്നാം സ്ഥാനം ആദിൽ അമീൻ നേടി. ഡിജിറ്റൽ പെയ്‌ന്റിംഗിൽ പങ്കെടുത്ത് അഖിലിൻ ഗ്രേഡൊന്നും നേടാനായില്ല. ജില്ല മത്സരത്തിൽ പങ്കെടുത്ത ആദിത്യ കിരണിന് B Grade (Multimedia) നേടാനായുള്ളൂ. മഞ്ചേരിയിൽ വെച്ച് 2015 ൽ കൊല്ലത്ത് വെച്ച് നടന്ന മേളയിൽ ആദിൽ ടൈപ്പിങ്ങിൽ ഒന്നാം സ്ഥാനം നേടി. ആദിത്യ കിരണിന് C Grade (Multimedia) നേടാനായി. 2014 തീരൂരിൽ വെച്ച് നടന്ന മേളയിൽ ആദിൽ ടൈപ്പിങ്ങിൽ രണ്ടാം സ്ഥാനം നേടി. Multimedia യയിൽ അൻഷിദ തൂമ്പത്ത് B Grade നേടി. 2013 ൽ കണ്ണൂരിൽ നടന്ന മേളയിൽ അഹമ്മദ് ബിലാൽ ടൈപ്പിങ്ങിൽ ഒന്നാം സ്ഥാനം നേടി. Multimedia യയിൽ ഒന്നാം സ്ഥാനവും Quiz ൽ A Grade ഉം നേടാൻ ജിതിന് സാധിച്ചു. 2012 ൽ ജിതിൻ Multimedia യയിൽ ഒന്നാം സ്ഥാനം നേടി അഹമ്മദ് ബിലാൽ ടൈപ്പിങ്ങിൽ ഒന്നാം സ്ഥാനം നേടി. 2011 ൽ ജിതിൻ Multimedia യയിൽ ഒന്നാം സ്ഥാനം നേടി അഹമ്മദ് ബിലാൽ ടൈപ്പിങ്ങിൽ ഒന്നാം സ്ഥാനം നേടി. മേള നടന്നത് Techno Park_Tiruvananthapuram ത്തായിരുന്നു 2010 ൽ അഹമ്മദ് ബിലാൽ ടൈപ്പിങ്ങിൽ രണ്ടാം സ്ഥാനം നേടി. മേള നടന്നത് Techno Park_Tiruvananthapuram ത്തായിരുന്നു

പ്രവർത്തന റിപ്പോർട്ട്: 2016-17

  • ഐ ടി അഡ്വൈസറി മീറ്റിംഗ് ഒരു വർഷത്തേക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു .
  • ഐ ടി ലാബ് സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ബാഗമായി പ്രൊജക്ററുകളും മൗസ്, കീബോർഡ് എന്നിവ കൂടുതൽ വാങ്ങി ഉപയോഗിച്ചു.
  • ഒപ്റ്റിക്ക് കേബിൾ ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തി .
  • ക്ലാസി റൂം പൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി ഐ ടി @സ്കൂളിന്റെ നിബന്ധനകൾ പാലിച്ച് 43 റൂമുകൾ 31-12-2016 ന് മുമ്പ് സജ്ജമാക്കി . ഇതിന്റെ ഓഡിറ്റ് കഴിഞ്ഞു.
  • സബ്ജില്ലാ ,ജില്ലാ,സംസ്ഥാനം ഐ ടി മേളകളിൽ നമ്മുടെ കുട്ടികൾ മികവുതെളിയിച്ചു. മലയാളം ടൈപ്പിംഗിൽ സ്ഥിരമായി സംസ്ഥാനത്ത് ഒന്നാം സ്ഥാനം നിലനിർത്തുന്നത് നമ്മുടെ വിദ്യാലയമാണ്.
  • 8,9,10 ക്സാസുകളിലെ മുഴുവൻ കുട്ടികൾക്കും ഡെമോ ക്ലാസ് നൽകിയതിനു ശേഷം ഐടി പരീക്ഷ നടത്തി. എസ് എസ് എൽ സി പരീക്ഷയിൽ 900 ത്തിലധികം കുട്ടികൾ എപ്ലസ് നേടുകയും ചെയ്തു.
  • എസ് ഐ ടി സി സന്തോഷ് മാസ്റ്റർ ട്രെയ്നറായി ഐ ടി @സ്കൂളിൽ പോകുകയും പകരം എസ് ഐ ടി സി ആയി ഗഫൂർ മാസ്റ്ററെ ചുമതലപ്പെടുത്തുകയുൂൂം ചെയ്തു.
  • കൂടുതൽ അദ്ധ്യാപകർക്ക് ഐടി ക്ലാസുകൾ നൽകാൻ
ക്ലസ്റ്ററ്‍ മീറ്റിംഗിൽ തീരുമാനിച്ചു.

2017-18

  • മാറ്റിംഗ് ചേർന്ന് ക്ലാസ് റൂമുകൾ ഹൈടെക്ക് ആക്കുന്നതിന് തീരുമാനിച്ചു.
  • മാനേജർ ,പിടെഎ എന്നിവരുടെ സഹകരണത്തോടെ പത്ത് ക്ലാസ്റൂമുകൾ ഹൈടെക്ക് ആക്കുി മാറ്റി.
  • 45 റൂമുകൾ ഹൈടെക് ക്ലാസുറൂമിന് വേണ്ടി സജ്ജമാക്കുകയും ചെയ്തു.
  • 73 ൽ അധികം അദ്ധ്യാപകർക്ക് ഐടി ക്ലാസ് ചാർജ് നൽകി . ഇവർക്ക് വേണ്ട ഡെമോ ക്ലാസ്, വീഡിയോ സിഡി , മൊഡ്യൂൾ എന്നനിവ ഓരോ യൂണിറ്റുകൾ ക്കും നൽകി വരുന്നു. കൂടാതെ മൊബൈൽ ആപ്പ് വഴിയും സംശയങ്ങൾ ദുരീകരിക്കുന്നു.

കുട്ടിക്കൂട്ടം

  • ജൂലൈ മാസത്തിൽ ഒന്നാം ഘട്ട കുട്ടിക്കൂട്ട പരിശിലനത്തിന് 70 കുട്ടികൾ പങ്കെടുത്തു. ഒഴിവു ദിവസങ്ങളിലാണ് നടത്തിയത്.
  • വേങ്ങര സബ്ജില്ല രണ്ടാം ഘട്ട പരിശീലനത്തില‍്‍ നാലി മേഘലകളിലും പി കെ എം എം എച്ച എച്ച് എസ് ൽ വച്ചാണ് നടത്തിയത്. 134 കുട്ടികൾ പങ്കെടുത്തു . ഇവരിൽ 31 കുട്ടികൾ പി കെ എം എം എച്ച് എച്ച് എസ് എസിൽ നിന്നുള്ളവരാണ്.

പ്രവർത്തനങ്ങൾ

  • ഹൈടെക് ക്ലാസ് റും ,സ്മീർട്ട് റൂം ഐടി ലാബ് എന്നിവിടങഘ്ങളിലെ പ്രശ്നങ്ങൾ പരിഹരിച്ചു.
  • വരാന്തയിൽ ഒരു കംപ്യൂട്ടർ പദ്ധതി നടപ്പിലാക്കി. കുട്ടികൾക്ക് സംശയങ്ങൾ ദൂരൂകരിക്കുന്നതിനും ഇന്റർനെറ്റ ഉപയോഗിക്കുന്നതിനും ഇത് ഉപയോഗിക്കീവുന്നതാണ്.
  • ഇന്റർനെറ്റ് ആന്റ് സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് സെമിനാർ അവതരിപ്പിച്ചു. ഇത് റിക്കാർഡ് ചെയ്ത് മുഴുവൻ കുട്ടികളേയും കേൾപ്പിച്ചു.
  • സ്കൂൾ വിക്കി കൃത്യമായി അപ്ഡേറ്റ് ചെയ്യുുന്നു.
  • ഉബുണ്ടു ഇന്സ്റ്റാളർ ഫെസ്റ്റ് സംഘടിപ്പിച്ചു. 15 കംപ്യൂട്ടറുകളിൽ ഉബുണ്ടു ഇന്സ്റ്റീൾ ചെയ്തു. സഹീയിക്കുന്നതിന് വേണ്ടി എം ടി, എസ് ഐ ടി സി, ജെ എസ് ഐ ടി സി എന്നിവർ പങ്കെടുത്തു.

മേള ഈ വർഷത്തെ സ്കൂൾ മേള നടത്തി വിജയികളെ സബ് ജില്ലാ മത്സരത്തിന് വേണ്ടി രെജിസ്റ്റർ നടത്തി.

IT FAIR 2011-12,
ജില്ല IT Fair Overall