ഓർക്കുവാനായി എന്തെങ്കിലും
ബാക്കി വെയ്ക്കാതെ ഒരു മഴയും
പെയ്തൊഴിയുന്നില്ല
മഴത്തുള്ളികൾ മണ്ണിനും മനസ്സിനും
കുളിരേകുന്നു
മഴവില്ലിന്റെ ഭംഗിയെ വാഴ‍്ത്താനാണ്
എല്ലാവർക്കും തിടുക്കം
മഴവില്ലായി രൂപം കൊള്ളാൻ
കഴിയാതെ പോയ മഴത്തുള്ളികളെ
ആരും ആശ്വസിപ്പിക്കാറില്ല
അവ ഒന്നിച്ചുചേർന്ന് ചെറിയ
നീർച്ചാലുകളായി പുഴയിലേക്കും
അവിടുന്ന് കാലത്തിനുമപ്പുറത്തെ
കഥകളുടെ ഒഴുക്കുള്ള കടലിലേക്കും
എത്തുന്നു
അവിടുന്നു വീണ്ടും കാർമേഘമായി
യാത്ര തുടരുന്നു ...