ജൂലൈ 21 വെള്ളിയാഴ്ച്ച പാഠശാലയിൽ വച്ച് കുമാരനാശാനും കവിതകളും എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാരംഗം കലാസാഹിത്യവേദി ചിറ്റൂർ ഉപജില്ലയുടെ ഭാഷ ശില്പശാല കവയത്രിയും എഴുത്തുകാരിയുമായ ജ്യോതിഭായ് പരിയാടത്തു് ഉദ്‌ഘാടനം ചെയ്യുകയുണ്ടായി . .ചിറ്റൂർ ഉപജില്ലയില്ലെ മുഴുവൻ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളും അതാതു വിദ്യാലയത്തിലെ വിദ്യാരംഗം കോർഡിനേറ്റർമാരും പങ്കെടുത്തു .പരിപാടി കുട്ടികളുടെ പങ്കാളിത്തത്തോടെ സജീവമായിത്തന്നെ നടന്നു .