പി.എം.വി.എച്ച്.എസ്. പെരിങ്ങര/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധം
ദൃശ്യരൂപം
കൊറോണ പ്രതിരോധം വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ എന്ന മഹാമാരി ലോകമെമ്പാടുമുള്ള ജനങ്ങളെ ഭീതിയിലും വിഷമത്തിലും ആക്കിയിരിക്കുന്നു .നിരവധി ആളുകൾക്ക് രോഗം പിടിപെടുകയും ഒരുപാട് ആളുകൾ മരണപ്പെടുകയും ചെയ്തു .രോഗപ്രതിരോധനത്തിനായി ലോക്‌ഡോൺ പ്രഖ്യാപിച്ചു . ഇതുമൂലം രോഗവ്യാപനം തടയാൻ സാധിച്ചു . മാസ്കും സാനിറ്റേറിസെറും ഒന്നും ഒഴിച്ചു കൂടാൻ പറ്റാത്ത വസ്തുക്കളായി . പുറത്തിറങ്ങുമ്പോൾ മാസ്കും തിരിച്ചെത്തുമ്പോൾ കൈകഴുകലും ഒക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി .കൊറോണയെ തടയുന്നതിനുള്ള പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളാണ് മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും . യാത്ര ചെയ്തു തിരിച്ചെത്തുമ്പോൾ നിർബന്ധമായും കൈകൾ സോപ്പോ ഹാൻഡ്‌വാഷോ ഉപയോഗിച്ച് ഇരുപതു സെക്കന്റ് നേരം ശുചിയാക്കുക . കൈകൾ കഴുകാതെ കണ്ണിലോ ,മൂക്കിലോ ,വായിലോ ഒരു കാരണവശാലും സ്പർശിക്കുവാൻ പാടുള്ളതല്ല . ലോക്‌ഡോൺ കാലത്തു വീടുകളിൽ കഴിയുമ്പോൾ രോഗപ്രതിരോധ ശേഷി വർദ്ധിക്കുന്ന രീതിയിൽ ഭക്ഷണം ചിട്ടപ്പെടുത്തുക . കുട്ടികൾ, പ്രായമായവർ എന്നിവർക്ക് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതാണ് . വീട്ടിൽ പരമാവധി സന്ദർശകരെ ഒഴുവാക്കിയും ആഘോഷങ്ങൾ നടത്താതെയും കരുതൽ ആകാം . മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്നവരുമായി സന്ദർശക വിലക്ക് ഏർപ്പെടുത്തിയും അവർ അവിടെ നിന്ന് വന്നതിനു ശേഷം നിരീക്ഷണ കാലാവധി പൂർത്തിയാക്കിയെന്നും ഉറപ്പു വരുത്തേണ്ടത് നമ്മുടെ കൂടി ഉത്തരവാദിത്വമാണ് അങ്ങനെ ഗവണ്മെന്റും ആരോഗ്യവകുപ്പും നൽകുന്ന നിർദേശങ്ങൾ അനുസരിച്ചു നാം മുന്നോട്ടു പോയാൽ കൊറോണ എന്ന ഈ ദുരന്തത്തെയും അധികം വൈകാതെ തന്നെ നമ്മൾ അതിജീവിക്കും .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം