നാടെങ്ങും വിഷവിത്തെറിഞ്ഞ്
മുളപൊട്ടിയ മഹാമാരി
മനുഷ്യരാശിയെയാകെ ഭീതിയിലായിത്തി
കളം വാണിടുമ്പോൾ
പേടിച്ചരണ്ട് നാം മാറിനിന്നു
നാലു ചുവരുകൾക്കുള്ളിലേക്കൊതുങ്ങിനിന്നു
അകന്നിരിക്കാം കൈ കഴുകീടാം
മുഖം മറച്ചു പുറത്തിറങ്ങീടാം
ഓരോ ചുവടും മുന്നേറാൻ
നാടിനു കാവലായി മാറീടാൻ
സ്വയമേ ജാഗ്രത കാട്ടീടാം
ഓരോ ചുവടും മുന്നേറാം