പി.എം.എസ്.എ.പി.ടി.എം.എ.എൽ.പി.എസ്. ചിറപ്പാലം/അക്ഷരവൃക്ഷം/കുട്ടികളുടെ നല്ല മനസ്സ്*
കുട്ടികളുടെ നല്ല മനസ്സ്
ദൂരെ ഒരു ചെറിയ ഗ്രാമത്തിൽ അപ്പു, ചിന്നു എന്നീ രണ്ട് കൂട്ടുകാർ താമസിച്ചിരുന്നു. അവർ രണ്ടുപേരും പതിവായി വൈകുന്നേരങ്ങളിൽ കളിക്കുമായിരുന്നു. സ്കൂൾ അവധിയുള്ള ഒരു ദിവസം അവർ കളിക്കാൻ മൈതാനത്തേക്ക് പോയി. അവർ അവിടെ എത്തിയപ്പോൾ കണ്ടത് മൈതാനത്തിന്റെ ഒരു ഭാഗത്ത് ആരോ മാലിന്യങ്ങൾ ഇട്ടിരിക്കുന്നു. അത് കണ്ട അപ്പു പറഞ്ഞു നമുക്ക് ഇന്ന് കളിക്കണ്ട, നമുക്ക് ഇവിടെയൊന്ന് വൃത്തിയാക്കാം. അല്ലെങ്കിൽ അത് പകർച്ചവ്യാധികൾക്ക് കാരണമാകും. കൊതുക്, ഈച്ച തുടങ്ങിയ ജീവികൾ പെരുകാൻ കാരണമാകും. അങ്ങിനെ ചിന്നുവും അപ്പുവും ചേർന്ന് അവർ കളിക്കുന്ന മൈതാനം വൃത്തിയാക്കി, ഇവിടെ മാലിന്യങ്ങൾ ഇടരുത് എന്ന ബോർഡും വെച്ചു.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ |