പി.എം.എസ്.എ.പി.ടി.എം.എൽ.പി.എസ്. പാലക്കാട് നോർത്ത്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറംജില്ലയിലെ പൂൽപ്പറ്റ പഞ്ചായത്തിൽ 1-ാ൦ വാർഡിൽ പാലക്കാട് നോർത്ത് എന്ന സ്ഥലത്ത് P.M.S.A.P.T.M. A.L.P.School, PALAKKAD NORTH എന്ന നാമത്തിൽ 10-10-1979ൽ അന്നത്തെ പഞ്ചായത്ത് പ്രസിഡൻെറായിരുന്ന പനോളി മമ്മദീശ ഹാ‍‍ജിയൂം മറ്റു സാമുഹൃ പ്രവർത്തകരും മുൻകയ്യെ‍ടുത്ത് ഈ വിദൃാലയം സ്ഥാപിതമായി. വിദൃാഭ്യാസപരമായി പിന്നിലായിരുന്ന ഈ പ്രദേശത്തെ ഉയർത്തിക്കൊണ്ട് വരാൻ വേണ്ടിയാണ് ഈ കലാലയം സ്ഥാപിച്ചത്ഈ പ്രദേശത്തെ പ്രമുഖപൗരനായിരുന്ന പരേതനായ ശ്രീ .തവളം കുഴിയൻ മമ്മത് കുട്ടിയായിരുന്നു പ്രഥമ മാനേജർ സ്കൂളിലെ പ്രഥമ അദ്ധൃാപകൻ ശ്രീസുകുമാരൻ മാസറ്ററായിരുന്നു.ഓലഷെഡിൽ പ്രവർത്തനമാരംഭിക്കുകയും 1982-ൽ 4ക്ലാസോട് കൂടിയ ഓടിട്ട കെട്ടിടം നിർമ്മിക്കുകയും ചെയ് തു.തുടർന്ന് ഉണ്ണീൻകുട്ടി മാസറ്റർ, സുവർണ്ണകുമാരി,സു‍‍ധാകരൻ,ഗീത,നാരയണൻ മാസറ്റർ,ഉമ്മർ കുട്ടിമാസറ്റർ എന്നിവർ യഥാക്രമം പ്രധാനദ്ധൃാപകരായി.ഇപ്പോഴത്തെ പ്രധാനദ്ധൃാപകൻ ശ്രീ .ഉസ്മാൻമാസറ്ററും മാനേജർ ശ്രീമതി പാത്തുമ്മക്കുട്ടിയുമാണ്.ഇപ്പോഴത്തെ പി.ടി.എ പ്രസിഡൻറ് അബ്ദുറഹിമാൻ എം പി , എം.ടിയെ പ്രസിഡൻറ് ശ്രീമതി അസ്‍മാബിയുമാണ്. സ്കൂളിൽ ഇംഗീഷ് മീഡിയം പ്രീപ്രൈമറി പ്രവർത്തിക്കുന്നു.സ്കൂളിൽ 7 സ്ഥിരാദ്യാപകര‍ും 4 താത‍്‍കാലികാദ്ധ്യാപകരും പ്രീപ്രൈമറിയിൽ 3 അദ്ധൃാപകരും ഒരു ആയയും ഉണ്ട് .ഐ‍‍ടിയുടെ ഭാഗമായി കമ്പ‍്യൂട്ടർ പരിശീലനവും നൽകുന്നു ശാസ്ത്രമേള,കലാമേള,കായികമേള എന്നിവയിൽ മികവ് പുലർത്തുന്നു. ചിട്ടയായ പ്രവർത്തനങ്ങൾമൂലം ഓരോവർഷവും കുട്ടികളുടെ എണ്ണം കൂടികൂടിവരുന്നു.സ്കൂളിൽനിന്നും പഠിച്ചിറങ്ങിയ പലരും ‍‍ഡോക്ടർമാരും എഞ്ചിനീയർമാരും മറ്റുമായി പ്രവർതിക്കുന്നു