പി.എം.എസ്.എ.എം.യു.പി.എസ് വേങ്ങര കുറ്റൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

റിപ്പബ്ലിക് ദിനം

പി എം എസ് എ എം യു പി സ്കൂൾ വേങ്ങര കുറ്റൂരിൽ  റിപ്പബ്ലിക്ക് ദിനം ആചരിച്ചു

പാക്കടപ്പുറായ :   പി എം എസ് എ എം യു പി സ്കൂൾ വേങ്ങര കുറ്റൂരിൽ  റിപ്പബ്ലിക്ക് ദിനം ആചരിച്ചു. സ്കൗട്ട് & ഗൈഡും സ്കൂൾ ബാൻഡ് ടീമും ചേർന്ന് റിപ്പബ്ലിക് ദിന പരേഡ് അതി വിപുലമായി  ആഘോഷിച്ചു. സ്കൂൾ ഹെസ്മാസ്റ്റർ ശ്രീ എ പി ഷീജിത്ത് പതാക ഉയർത്തി. ചടങ്ങിൽ  മാനേജർ കെ മുഹമ്മദ്  ഷരീഫ് , PTA പ്രസിഡണ്ട്  പി പി അബ്ദുൾ നാസർ , PTA വൈസ് പ്രസിഡൻ്റ് അജ്മൽ ബാബു ,മനോജ് കുമാർ ഇ ,ഉണ്ണി കൃഷ്ണൻ , ബിജു പി പി ,അസൈൻ കെ ടി, സലീന ഇ എന്നിവർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. റിപ്പബ്ലിക് ദിന ക്വിസ് മത്സര വിജയികളേയും സ്കൗട്ട് & ഗൈഡിൻ്റെ DS പരീക്ഷയിൽ ജയിച്ച കുട്ടികളെയും അനുമോദിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി മധുരം വിതരണം ചെയ്തു .