പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/ സെന്റ് ഓഫ്‌ .

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് ഓഫ്‌

അങ്ങനെ ജോൺ ആന്റണി സ്കൂളിലെ അവസാനത്തെ ദിവസം. പത്താം ക്ലാസ്സിലെ കുട്ടികൾക്ക് സെന്റ് ഓഫ്‌നു ഡേറ്റ് ഫിക്സ് ചെയ്തു. രണ്ടുദിവസം കഴിഞ്ഞാൽ ആണ് സെന്റ് ഓഫ്‌. ബോയ്സും ഗേൾസ്‌ഉം ഒക്കെ സെന്റ് ഓഫ്‌ന്റെ ചർച്ചയിൽ മുഴുകി. അങ്ങനെ അവർ ഗേൾസിൽ ഒരു ക്യാപ്റ്റനെയും ബോയ്സിൽ ഒരു ക്യാപ്റ്റനെയും തിരഞ്ഞെടുത്തു. സെന്റ് ഓഫിൽ അവർ ഡ്രസ്സ്‌ കോഡ് ആക്കാൻ തീരുമാനിച്ചു. ബോയ്സ് coatum suitum തിരഞ്ഞെടുത്തു. ഗേൾസ്‌ എല്ലാവരും സാരിയും തിരഞ്ഞെടുത്തു . അങ്ങനെ അവർ അതിനുവേണ്ടി പൈസ കല്ലെക്ട ചെയ്യാൻ തീരുമാനിച്ചു. ബോയ്സ്ന്റെ ക്യാപ്റ്റനായ യാസിർ എല്ലാവരോടും 2000 രൂപ കൊണ്ടുവരാൻ പറഞ്ഞു. അങ്ങനെ അവർ എല്ലാവരും പിറ്റേന്ന് തന്നെ പൈസയുമായി വന്നു. യാസിർ ഓരോരുത്തരുടെയും കയ്യിൽ നിന്ന് പൈസ കല്ലെക്ട ചെയ്യുമ്പോൾ പെട്ടെന്ന് പത്തുരൂപയുടെ നോട്ട് മുന്നിൽ വന്നു. വേറെ ആരും ആയിരുന്നില്ല അത് ആദിൽ ആയിരുന്നു. യാസിർ ചിരിച്ചുകൊണ്ട് അവനെ നോക്കി പറഞ്ഞു : ഇതെന്താ ആദിലെ ഏതെങ്കിലും ടീച്ചേർസ് നു ഫൈൻ കൊടുക്കാനുണ്ടോ ? ഇടറിയ ശബ്ദതോട് കൂടി ആദിൽ പറഞ്ഞു: ഇല്ല എന്റെ സെന്റ് ഓഫിന്റെ പൈസയാടാ ഇത്. യാസിർ പുച്ഛഭാവത്തോടുള്ള ചിരിയോടെ കൂടി അവനോട് പറഞ്ഞു, എടാ നീ ഇത് കൊണ്ടുപോയി ബിസ്‌ക്കറ്റ് എങ്കിലും വാങ്ങി കഴിച്ചോ. അല്ലാണ്ട് ഇതിനു നിനക്ക് ഡ്രസ്സ്‌ ഒന്നും കിട്ടില്ല. ഒരുമാതിരി പിശുക്കൻ വന്നിരിക്കുന്നു . ഇതും പറഞ്ഞെ യാസിർ ആദിലിനെ തട്ടിമാറ്റി ഗേൾസിന്റെ അടുത്ത് ചെന്നു. ഗേൾസിന്റെ ക്യാപ്റ്റനായ നിദ എല്ലാവരുടെയും കയ്യിൽ നിന്ന് പൈസ കല്ലെക്ട ചെയ്തു. എന്നിട്ട് യാസിറിനോട് പറഞ്ഞു. എടാ യാസിറെ നിങ്ങടെല്ലാവരുടെയും കഴിഞ്ഞോ?? അതെ കഴിഞ്ഞു പക്ഷെ ഒരാൾ മാത്രം തന്നില്ല. നിദ സംശയത്തോടുകൂടി അവനെ നോക്കി ചോദിച്ചു: ആരാ ആൾ. യാസിർ പറഞ്ഞു : ആ ആദിൽ. ക്ലാസ്സിൽ ഭയങ്കര പഠിപ്പിയാ എന്നിട്ട് സെന്റ് ഓഫിനു ഡ്രസ്സ്‌ കോഡ് ആക്കിയപ്പോ അവൻ ഒരു പത്തുരൂപയും കൊണ്ട് വന്നിരിക്കുന്നു. അവന്റെ ഉമ്മക്ക് കൊണ്ടകൊടുക്ക് . ഇടക്ക് കയറി നിദ പറഞ്ഞു: സാരയില്ല യാസിറെ അവൻ പത്തുരൂപ കൊണ്ട് വന്നിട്ടുണ്ടെങ്കിൽ അതിനൊരു കാരണം ഉണ്ടാകും. ഇത് കേട്ടപ്പോ യാസിർ നിദയോട് കലി കയറി. അവൻ ആവളോടെ പൊട്ടിത്തെറിച്ചു. പാവം നിദ ഒരു തെറ്റും ചെയ്തില്ല. അവനെ ഉപദേശിക്കാൻ നോക്കിന്നാ ഉള്ളൂ . പക്ഷെ അവൾ കാര്യമാക്കി എടുത്തില്ല . പെട്ടെന്ന് ബ്രേക്ക്‌ ആയി എല്ലാവരും പുറത്ത് പോയി. ആദിൽ മാത്രം ക്ലാസ്സിൽ തനിച്ചായി. ആദിൽ പറഞ്ഞ കാര്യങ്ങൾ അവനു നന്നേ വിഷമായി. ആ ഹൃദയത്തിനു നന്നേ മുറിവുകൾ വീണു. അതിനി ഉണങ്ങാൻ നല്ല സമയമെടുക്കും. അങ്ങനെ ബ്രേക്ക്‌ കഴിഞ്ഞ് എല്ലാവരും ക്ലാസ്സിൽ മടങ്ങി എത്തി. പെട്ടെന്ന് ക്ലാസ്സിൽ പ്യഊണ വന്നു ആദിലിനെ തിരക്കി. അവന്റെ അടുത്തേക്ക് ചെന്ന് പറഞ്ഞു : മോനെ പ്രിൻസിപ്പൽ വിളിക്കുന്നു എന്റെ കൂടെ വരൂ. ആദിൽ പ്യഊണഇന്റെ കൂടെ പോയി പ്രിൻസിപ്പലിന്റെ അടുത്ത് എത്തി. പ്രിൻസിപ്പൽ അവനെ തുറിച്ചു നോക്കി. എന്നിട്ട് എഴുന്നേറ്റു നിന്ന് കൊണ്ട് അവന്റെ അടുത്ത് ചെന്ന് തോളിൽ കൈ വച്ചുകൊണ്ട് ചോദിച്ചു: എന്താടാ നിന്റെ പേര്? ആദിൽ വിറച്ചു കൊണ്ട് പറഞ്ഞു : ആദിൽ ബദീദ. വീണ്ടും അയാൾ അവനുനേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു നീ ഫീസ് അടച്ചോ? ആദിൽ വിറച്ചുകൊണ്ട് ഇല്ലെന്ന് പറഞ്ഞു. ആദിലിന്റെ ദയനീയമായ അവസ്ഥ കണ്ടപ്പോൾ അദ്ദേഹത്തിന്റെ മനസ്സലിഞ്ഞു. ഇന്ന് സാരയില്ല മോൻ നാളെ ഫീസും എടുത്ത് സ്കൂളിൽ വരണം കേട്ടോ. പെട്ടെന്ന് ആദിൽ പൊട്ടിക്കരഞ്ഞു. അതുകണ്ട പ്രിൻസിപ്പൽ അവനെ ചേർത്ത്പിടിച്ചു കാരണം തിരക്കി. ആദിൽ തന്റെ ജീവിതവും ലക്ഷ്യവും അയാളുടെ മുന്നിൽ വിതറി. എനിക്ക് ഉമ്മ മാത്രേ ഉള്ളൂ സാർ.. എന്റെ ഉപ്പ ചെറുപ്പത്തിലേ മരിച്ചു. പിന്നെ എന്റെ എല്ലാത്തിനും ഉമ്മ മാത്രെ ഉണ്ടാവാറു. എന്റെ ഉമ്മ ഓരോ വീട്ടിൽ പോയി കഷ്ടപ്പെട്ട് ജോലി ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ട സർ ഞങ്ങൾ കഴിയുന്നത്. അതിനിടയിക്ക് എന്റെ സ്കൂൾ ഫീസും ഒക്കെ ആവുമ്പോൾ ഉമ്മാക്ക് ഒപ്പിച്ചുഎടുക്കാൻ കഴിയുന്നില്ല സർ. നാളെ സെന്റ് ഓഫാ. ക്ലാസ്സിൽ എല്ലാവരും ഡ്രസ്സ്‌ കോഡ്. പക്ഷെ ഞാൻ മാത്രം.... അവന്റെ വാക്കുകൾ മുറിഞ്ഞു പോയ പോലെ തോന്നി. ഇത് കേട്ട പ്രിൻസിപ്പൽ അയാളുടെ പോക്കറ്റിൽ നിന്നും സ്കൂൾ ഫീന്റെ പൈസയും സെന്റ് ഓഫിന്റെ പൈസയും എടുത്ത് അവന്റെ നേർക്ക് നീട്ടി. ആദിൽ ഞെട്ടി. പ്രിൻസിപ്പൽ സന്തോഷത്തോടെ അവന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു, മോന്റെ സ്കൂൾ ഫീ പോയി അടക്കുകയും നാളത്തെ സെന്റ് ഓഫിന്റെ പൈസയും ഉണ്ട്. പെട്ടെന്ന് ആദിൽ കൈ മാറ്റിക്കൊണ്ട് പറഞ്ഞു. വേണ്ട സർ ഞാൻ ഇതിനർഹനല്ല. എനിക്ക് ദൈവം ഇങ്ങനെ ആണ് വിധിച്ചത്. വിധി പോലെയാണ് എല്ലാം. ഇത് കേട്ട പ്രിൻസിപ്പൽ അവന്റെ തോളത്തു കൈ വച്ചു കൊണ്ട് പറഞ്ഞു. നോക്ക് മോനെ ജീവിതം എന്നത് തട്ടിക്കളിക്കുന്ന പന്ത്പോലെ കരുതരുത്. നമ്മുടെ ജീവിതത്തിൽ ഓരോ പരീക്ഷണങ്ങൾ ഉണ്ടാവുമ്പോൾ നമ്മൾ അതിനെ തടുക്കാൻ ആണ് ശ്രമിക്കേണ്ടത്. ആ പരീക്ഷണങ്ങളിൽ നിന്ന് ഒന്നൊന്നായി ചുവടുകൾ ചവിട്ടി കയറണം. അങ്ങനെ ആണ് നമ്മൾ ഉയരത്തിൽ എത്തുക. മോനെ ആദിൽ നിന്നെ ഈ നിലയിൽ എത്തിച്ച ഉമ്മാക്ക് നീ വലുതായാൽ തുണയാകേണ്ടവനാണ്. അത്കൊണ്ട് നീ പഠിച്ചു വലിയ ആൾ ആവണം. എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വ്യക്തിയാവണം . അതുകൊണ്ട് മോൻ ഇത് വാങ്ങിച്ചെ പറ്റു . ആദിൽ മനസില്ലാമനസോടെ ആണ് അത് വാങ്ങിച്ചത്. എന്നിട്ട് അവൻ നേരെ സ്കൂൾ ഫീ അടച്ചു ക്ലാസ്സിലേക്ക് പോയ്‌.അവൻ ക്ലാസ്സിൽ എത്തിയപ്പോഴേക്കും ബെൽ അടിച്ചു. സ്കൂൾ വിട്ടതായിരുന്നു. കുട്ടികൾ എല്ലാം ബാഗ് എടുത്ത് പോകുന്നു. പെട്ടെന്ന് ആദിൽ ബാഗ് എടുത്ത് യാസിറിന്റെ അടുത്തേക്ക് ഓടിചെന്നു. അവന്റെ വരവ് കണ്ട യാസിർ പുച്ഛത്തോടെ പറഞ്ഞു. നീ ആ പത്തു രൂപയും കൊണ്ടാ വന്നതെങ്കിൽ എനിക്ക് വേണ്ട. ഇതും പറഞ്ഞു യാസിർ പോകാൻ ഒരുങ്ങിയപ്പോൾ , ആദിൽ യാസിറിന്റെ കൈയിൽ പിടിച്ചുകൊണ്ട് പൈസയും നീട്ടി. പെട്ടെന്ന് യാസിറിന്റെ മുഖം തെളിഞ്ഞു. ആദിൽ പറഞ്ഞു സോറി പത്തു രൂപ തന്നതിൽ. ഇതാ എന്റെ പൈസ. യാസിർ അത് വാങ്ങിച്ച് ആദിലിന്റെ പേര് എഴുതി. ആദിൽ ബാഗും തോളിൽ ഇട്ടു. സ്കൂളിൽ നിന്നും ഇറങ്ങിപ്പോയി. യാസിർ അവന്റെ പൈസ ബാഗിൽ വെച്ച് അവന്റെ പിന്നാലെ നടന്നു. പിറ്റേ ദിവസം സ്കൂൾ ഫുൾ കളർ ആയിരുന്നു. എല്ലാവരും കളർ ഇട്ടുകൊണ്ട് സ്കൂളിൽ പോയി. എന്നിട്ട് അവർ അവിടെ നിന്ന് അവരുടെ പുതിയ ഡ്രസ്സ്‌ ഇട്ടു. അപ്പോഴേക്കും ആദിലും എത്തി. യാസിർ ആദിലിന്റെ അടുത്ത് ചെന്ന് അവന്റെ പുതിയ ഡ്രസ്സ്‌ കൊടുത്തു. ആദിൽ അത് ധരിച്ചു. പെൺകുട്ടികൾ എല്ലാവരും സാരി ധരിച്ചു. സ്കൂൾ അധികൃതർ എല്ലാവരും അവർക്ക് വേണ്ടി ലാസ്റ്റ് മീറ്റ് നടത്താൻ തീരുമാനിച്ചു. അതിൽ ഓരോ കുട്ടിക്കും തനിക്കുണ്ടായ അനുഭവങ്ങളും , സ്വപ്നങ്ങളും , സ്കൂൾ ലൈഫും ഒക്കെ പറയണം. അങ്ങനെ അനൗണ്സ്‌മെന്റെ ചെയ്തു. കുട്ടികൾ എല്ലാവരും ഹാൾലേക്ക് പ്രവേശിച്ചു. പരിപാടി ആരംഭിച്ചു. ഓരോരുത്തരും സ്കൂൾ ലൈഫിനെക്കുറിച്ചാണ് പറഞ്ഞത്. ഡ്രീംസ്‌ ഓരോ സ്ഥലങ്ങൾ കാണാൻ ആഗ്രഹിക്കുന്നു എന്നൊക്കെയായിരുന്നു. അടുത്തത് ആദിലിന്റെ ഊഴമായിരുന്നു. വിറച്ചുകൊണ്ടാണ് അവൻ സ്റ്റേജിലേക്ക് കടന്നു വന്നത്. മൈക്ക് വാങ്ങി അവൻ മിണ്ടാതിരുന്നു. അപ്പോഴേക്കും അവന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ധാരയായി ഒഴുകി വന്നു. പെട്ടെന്ന് പ്രിൻസിപ്പൽ എഴുന്നേറ്റ് ആദിലിന്റെ അടുത്ത് ചെന്ന് അവനെ ചേർത്തു പിടിച്ചു. ആദിൽ അദ്ദേഹത്തെ ചേർത്തുപിടിച്ചു കൊണ്ട് പറഞ്ഞു സർ എനിക്ക് ഒന്ന്നും പറയാൻ കഴിയുന്നില്ല. പക്ഷേ എനിക്ക് രണ്ട് വാക്ക് പറയണമെന്നുണ്ട്.... പ്രിൻസിപ്പൽ ആദിലിനെ മാറോടണച്ചുകൊണ്ട് പറഞ്ഞു. ആത്മാർത്ഥയാണ് എല്ലാം. നമ്മുക്ക് കഴിയും എന്നാണ് ചിന്തിക്കേണ്ടത്. മറിച്ച് ഒരിക്കലും നിസ്വാർത്ഥനാവരുത്.. ഇതുകേട്ട ആദിൽ മൈക്ക് വാങ്ങി. എല്ലാവരുടെയും മുന്നിലേക്ക് നീങ്ങി. കണ്ണുതുടച്ചുകൊണ്ട് ബലത്തോടെ പറയാൻ തുടങ്ങി. " ഡിയർ ടീചേഴ്സ്‌ & മൈ ഡിയർ ഫ്രണ്ട്സ്, ഞാൻ നിങ്ങളെപ്പോലെ എല്ലാത്തിനും കഴിവുള്ളവനല്ല . നിങ്ങൾക്കുള്ളപോലെ വലിയ വീടും, പുതിയ കാറും, നല്ല വസ്ത്രങ്ങളും മുതലായവയൊക്കെ. നിങ്ങൾക്ക് ഉപ്പയുണ്ട് പക്ഷേ എനിക്ക് ഉപ്പയില്ല. എനിക്ക് ധൈര്യത്തോടെ വിളിച്ചുപറയാൻ ഒന്നേ ഉള്ളൂ അത് എന്റെ സ്വന്തം ഉമ്മ മാത്രമാണ്‌ ". എനിക്ക് വേണ്ടി കഷ്ടപ്പെട്ട് എന്നെ ഈ നിലയിലെത്തിച്ച എന്റെ ഉമ്മ ഞാൻ കാരണം തളർന്നുപോവരുത്. അതുകൊണ്ട് ഞാൻ പഠിച്ചു എന്റെ ഉമ്മാനെ പൊന്നുപോലെ നോക്കും. എന്റെ ഏറ്റവും വലിയ ആഗ്രഹം കളക്ടർ ആവണം എന്നാ അതുകൊണ്ട് ഞാൻ അതിനുള്ള തയ്യാറെടുപ്പിലാ. കൂട്ടുകാരെ ഞാൻ നിങ്ങടെ മേൽ എന്തങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന് എനിക്ക് മാപ്പ് തരണം. എനിക്ക് ഈ സ്കൂൾ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമാണ്. എന്റെ പ്രിൻസിപ്പലിനോടും എനിക്ക് നന്ദി പറയാനുണ്ട്. കാരണം ഞാൻ ഇന്നിവിടെ നിങ്ങൾക്കുള്ളപോലെ ഡ്രസ്സ്‌ അണിഞ്ഞു നിൽക്കാൻ കാരണം അവരാണ് . അദ്ദേഹത്തെ ഞാൻ ഒരിക്കലും മറക്കുകയില്ല. വലിയ നന്ദിയുണ്ട് സർ. ആദിൽ തന്റെ വാക്ക് നിർത്തിക്കൊണ്ട് മൈക്ക് അവിടെ വച്ച് സ്റ്റേജിൽ നിന്ന് ഇറങ്ങുമ്പോൾ എല്ലാവരും എണീറ്റുനിന്ന് അവന് കയ്യടിച്ചു . പത്തു വർഷങ്ങൾക്കുശേഷം ആദിലിന്റെ വീട്ടിൽ ഉമ്മാ ഞാൻ പോണു. എനിക്ക് ഓഫീസിൽ ഇന്ന് തിരക്കുള്ളതാ. ആദിലിന്റെ ഉമ്മ പൂമുഖത്തു വന്നുനിന്ന്കൊണ്ട് പറഞ്ഞു : മോനെ ഫയൽസ്‌ ഒക്കെ എടുത്തോ? ആ എടുത്ത് ഉമ്മ ആദിൽ മറുപടി പറഞ്ഞു. ആദിൽ ഇറങ്ങി വണ്ടിയുടെ അടുത്ത് നീങ്ങി ഡ്രൈവർ ഡോർ തുറന്നുകൊടുത്തു. ആദിൽ വണ്ടിയിൽ കയറി. ഡ്രൈവർ വണ്ടി എടുത്തു. 1 കിലോമീറ്റർ കഴിഞ്ഞപ്പോൾ വണ്ടി നിർത്താൻ ആദിൽ പറഞ്ഞു. എന്നിട്ട് വണ്ടിയുടെ ഗ്ലാസ്‌ താഴ്ത്തി ആദിൽ പുറത്തേക്കു നോക്കി. അപ്പോൾ അവിടെ തന്റെ സ്കൂളിന്റെ പ്രിൻസിപ്പൽ ബസ്സ്റ്റോപ്പിൽ ഉണ്ടായിരുന്നു. ആദിൽ ഇറങ്ങാൻ നോക്കുമ്പോഴേക്കും അവിടെ ബസ് വന്നു. അയാൾ ബസ്സിൽ കയറി പോയി. ബസ് പോയപ്പോൾ ആദിൽ അയാളെ കണ്ടില്ല. ആദിൽ തന്റെ കണ്ണിൽ നിന്ന് കണ്ണട ഊരി തുടച്ചുകൊണ്ട് കണ്ണിൽ വച്ചു. എന്നിട്ട് തന്റെ കലാലയ സ്മരണകൾ ഓർത്തു. പെട്ടെന്ന് വണ്ടി നിർത്തി ഡ്രൈവർ വന്ന് ഡോർ തുറന്നുകൊടുത്തു. ആദിൽ അറിഞ്ഞിരുന്നില്ല. ഡ്രൈവർ ആദിലിനെ തട്ടിവിളിച്ചപ്പോൾ ആദിൽ അറിഞ്ഞത്. ആദിൽ വണ്ടിയിൽ നിന്നിറങ്ങി ഓഫീസിലേക്ക് പോയി.


ഫാത്തിമത്തുൽ ഹിദ പി വി IX A
IX A പി.ആർ. എം. എച്ച് . എസ് കൊളവല്ലൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ