പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/നേരിടാം കാർന്നുതിന്നും വൈറസ്സുകളെ .

Schoolwiki സംരംഭത്തിൽ നിന്ന്
നേരിടാം കാർന്നുതിന്നും വൈറസ്സുകളെ
                  ലോകമെങ്ങും കൊറോണ ഭീതി ഒഴിയാതെ തുടരുകയാണ്. മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയക്കേണ്ടതുണ്ട്. ചൈനയിൽ മരണസംഖ്യ കുതിച്ചുയരുന്നു. ചൈനക്ക് പുറമെ പതിനെട്ട് രാജ്യങ്ങളിൽകൂടി വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ചൈന പ്രതിരോധ നടപടികൾ ഊര്ജിതമാക്കുന്നുണ്ടെങ്കിലും വൈറസ് അതിവേഗം പടരുകയാണ്. അതിനിടെ പ്രതിരോധിക്കാനുള്ള മരുന്ന് വികസിപ്പിക്കാനും വൈറസിന്റെ ഉറവിടം കണ്ടെത്താനും ഗവേഷകർ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. 
                 ഈ കൊറോണ വൈറസ് ശ്വാസനാളിയെയാണ് ബാധിക്കുക. ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം. കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല. പ്രതിരോധ വാക്സിനും ലഭ്യമല്ല. ഒരു വ്യക്തിയിൽ രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. പകർച്ചപ്പനിക്കു നൽ കുന്നതുപോലെ ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയിൽ പനിക്കും വേദനയ്ക്കുമുള്ള മരുന്നുകളാണ് നൽകുന്നത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താനായി ധാരാളം വെള്ളം കുടിക്കണം. 
                 കേരളത്തിൽ വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ചു കഴിഞ്ഞു. ലോകം ഭീതിയിലാണ്. ആളുകളെ കാർന്നു തിന്നുന്ന ഈ വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട്‌ ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ്. ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത്. ചൈനയിൽ മാത്രമായി മൂവായിരത്തിലധികം പേരാണ് ഈ വൈറസ് ബാധിച്ചു മരിച്ചത്. നൂറ്റിയറുപതിൽ അധികം രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചിരുന്നു. ലക്ഷക്കണക്കിന് പേർ ലോകമെമ്പാടും നിരീക്ഷണത്തിലുമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആരോഗ്യ സംഘടനകൾ വ്യക്തമാക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ എന്തൊക്കെയാണ് ഈ വൈറസ് എന്തൊക്കെയാണ് ലക്ഷണങ്ങൾ എന്നും എന്താണ് പ്രതിവിധി എന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. 
                പലർക്കും ആശങ്കയുണ്ടാകും എന്താണ് കൊറോണ വൈറസ് എന്ന്. സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരു തരം വൈറസ് എന്ന് പറയുന്നതിനേക്കാൾ നല്ലത് വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ എന്ന് പറയുന്നതായിരിക്കും കൂടുതൽ ഉചിതം. മൈക്രോ സ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നത് കൊണ്ടാണ് ക്രൗൺ എന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്. വളരെ വിരളമായിട്ടാണ് ഈ വൈറസുകൾ മനുഷ്യരിലേക്ക് പടരുന്നത്. 
                  2019 ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത് ചൈനയിലെ ഹുബൈ പ്രവിശ്യയിൽ ഇതിനകം തന്നെ ജപ്പാൻ, തായ്‌ലൻഡ്, തായ്വാൻ, മക്കാവു, ദക്ഷിണ കൊറിയ, യു എസ് തുടങ്ങിയ ഇടങ്ങളിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ്ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്തു ദിവസമാണ്. 5-6 ദിവസമാണ് ഇൻകുബേഷൻ പിരീഡ് 10 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പനി,  കടുത്ത ചുമ, ജലദോഷം അസാധാരണമായ ക്ഷീണം, ശ്വാസതടസ്സം എന്നിവ കണ്ടെത്തിയാൽ കൊറോണ സ്ഥിരീകരിച്ചു. കൊറോണ രോഗികളും ആയോ അല്ലെങ്കിൽ പൊതുയിടത്തിലോ ഇടപഴകി കഴിഞ്ഞ ശേഷം കൈകളും മറ്റും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകാൻ ശ്രദ്ധിക്കുക. ഈ വൈറസ് ബാധയ്ക്ക് മരുന്നുകളും വാക്സിനുകളും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നത് കൊണ്ട് തന്നെ ഇത്തരം വൈറസ് ബാധ ഏൽക്കുന്നതിൽ നിന്ന് മാറി നിൽക്കുകയാണ് വേണ്ടത്. 
                പ്രത്യകമായും ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ശുചിത്വമാണ്. പലപ്പോഴും പലരുമായും അടുത്തിടപഴകുന്നവരായിരിക്കും നമ്മൾ. ആശുപതികളുമായോ രോഗികളുമായോ പൊതുയിടത്തിലോ ഇടപഴകി കഴിഞ്ഞ ശേഷം കൈകൾ ഒരു മിനുട്ട് ഉപയോഗിച്ച സോപ്പ് കൊണ്ട് കഴുകേണ്ടതാണ്. 
                  പ്രതിരോധ ചികിത്സ ഇല്ല എന്നത്കൊണ്ട് തന്നെ കൊറോണ പടരുന്ന മേഘലയിലേക്കോ അല്ലെങ്കിൽ ഇത്തരത്തിൽ ഉള്ളവരുമായോ സമ്പർക്കം പുലർത്തുകയോ ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. യാത്രക്കായും ജോലി ആവശ്യത്തിനായും രാജ്യങ്ങൾ സന്ദർശിക്കേണ്ടി വരുന്നവർ വളരെ അധികം ശ്രദ്ധിക്കേണ്ടിയിരുന്നു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്കും രോഗം പകരാനിടയുള്ളത് കൊണ്ട് തന്നെ അതീവ ജാഗ്രത വേണം. 
      
Anunandana. K
Xth A പി.ആർ. എം. എച്ച് . എസ് കൊളവല്ലൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം