പിണറായി ജി.വി ബേസിക് യു.പി.എസ്/ക്ലബ്ബുകൾ/പ്രവൃത്തിപരിചയ ക്ലബ്ബ്/2023-24
പ്രവൃത്തിപരിചയ ക്ലബ്ബിൽ സ്കൂളിലെ മിക്കവാറും കുട്ടികൾ അംഗങ്ങൾ ആണ്. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി അലങ്കാര വസ്തുക്കളും മറ്റും നിർമ്മിക്കാറുണ്ട്.പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ഭാഗമായി സ്വാതന്ത്ര്യ ദിനത്തോ നോടനുബന്ധിച്ച് 3:2അംശബന്ധത്തിൽ ദേശീയപതാക മുഴുവൻ കുട്ടികളും നിർമ്മിച്ചിട്ടുണ്ടായിരുന്നു.
ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് സടാക്കോ കൊക്ക് നിർമ്മാണം, ശിശുദിനവുമായി ബന്ധപ്പെട്ട് നെഹ്റു തൊപ്പി നിർമ്മാണം, വിവിധ അലങ്കാര വസ്തുക്കളുടെ നിർമ്മാണം എന്നിവ പ്രവൃത്തി പരിചയ ക്ലബ് നടത്തിയ പ്രവർത്തനങ്ങളിൽ ചിലതാണ്.