പാലിയം ഗവ. എച്ച് എസ് എസ് ചേന്ദമംഗലം/അക്ഷരവൃക്ഷം/കേരളം : ഇന്ന് ലോകത്തിനു മാതൃക

Schoolwiki സംരംഭത്തിൽ നിന്ന്
<അന്നൊരിക്കൽ ഭീതിയായി

ദുരന്തമായി പെയ്തിറങ്ങി കൊറോണയെന്ന മഹാമാരി നമ്മുടെയീ ഭൂമുഖത്ത്..... ഹരിതാഭമാം നമ്മുടെയീ കൊച്ചു നാടിനു ഭീഷണിയായ് അട്ടഹസിച്ചു കൊണ്ടാതെനായ് കൊറോണയെന്ന മഹാമാരി തളർന്നതില്ല പതറിയില്ല ഭീതിയോടെ മുട്ടുകുത്തിയില്ല മനുഷ്യ ജീവന് വേണ്ടിയുള്ള യുദ്ധത്തിനായ് ഇറങ്ങി നമ്മൾ രോഗത്തിൻ പാതകളെല്ലാം തന്നെ ഒന്നൊഴിയാതെ പിടിച്ചെടുത്തു ജാഗ്രതയുടെ കവചവുമായ് ആക്രമണത്തെ തടഞ്ഞു നമ്മൾ സ്നേഹത്തിൻ വാളിന് മൂർച്ചകൂട്ടി ഐക്യത്തിൻ പന്തവും കയ്യിലേന്തി മനുഷ്യ ജീവന് വേണ്ടിയുള്ള യുദ്ധത്തിനായ് ഇറങ്ങി നമ്മൾ മനസ്സിൽ ശക്തി ഒന്നുകൊണ്ട് വിദേശികൾക്കും രക്ഷയേകി നമ്മുടെ ഈ കൊച്ചു കേരളം ലോകത്തിനങ്ങനെ മാതൃകയായി...>

</poem>
മേഘ കെ ദിലീപ്
9A പാലിയം ഗവ.ഹയർ സെക്കൻ്ററി സ്കൂൾ എറണാകുളം പറവൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത