മരമായ മരമെല്ലാം പൂത്തുലഞ്ഞു
പൂവായ പൂവെല്ലാം കൺതുറന്നു
കൊന്നയും വാകയും കോളാമ്പിയും
കണ്ണിനു മഞ്ഞക്കണിയൊരുക്കി
പച്ചപ്പരപ്പിൻ മുകളിലായി
മുക്കുറ്റിപ്പൂക്കൾ ചിരിച്ചു നിന്നു
കണ്ണും കരളും കുളിർപ്പിക്കുവാൻ
വെളളമന്ദാരവും കാക്കപ്പൂവും
കാറ്റിൽ സുഗന്ധം പരത്തിനിന്നു
മുല്ലയും പിച്ചിയും റോസപ്പൂവും
എങ്കിലുമെൻെറ മനം നിറച്ചും
ചോര നിറമേലും ചെമ്പരത്തി.