രാവിലത്തെ ചായ കഴിഞ്ഞ്
ടിവി കണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും......
അപ്പോൾ അമ്മ വിളിച്ചുണർത്തി
പ്രാതൽ കൊടുക്കുമെന്നും
ഉച്ചയൂണു കഴിഞ്ഞ്
രണ്ടുപേരുമൊന്ന്
മയങ്ങുമെന്നും
പറമ്പിൽ തൊട്ടാവാടി പൂക്കളുണ്ടെന്നും
അഞ്ചുമണിയുടെ വെയിൽ
ഊണ് മേശ പുറത്ത്
പതിക്കുമെന്നും .......
ഇന്നലെ വന്ന കൊറോണ യാണ്
കാട്ടിത്തന്നത്