കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ
കൊടുംഭീകരനാം അവനൊരു ക്യമി കീടം
അഖിലാണ്ഡ ലോകവും വിറപ്പിച്ച കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടു തീയായ്
വിദ്യയിൽ കേമനാം മാനവരൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാതവൻ
വിലസുന്നു ലോകത്തിൻ ഭിഷണിയായ്
ഇനിയാര് ഇനിയാര് മുൻപന്തിയിലെന്നു
രാഷ്ട്രങ്ങളോരോന്നും ഭയന്നിട്ടുന്നു
ഞാനില്ല ഞാനില്ല എന്നോതിക്കൊണ്ടവർ
ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്
കേമത്തരം കാട്ടാൻ മുൻപന്തിയിൽ നിന്നോർ
കേണിടുന്നു അല്പം ശ്വാസത്തിന്നായ്
കേട്ടവർ കേട്ടവർ അടക്കുന്നു മാർഗങ്ങൾ
കേറി വരാതെ തടഞ്ഞിടുവാൻ
കണ്ണിലുo കാണാത്ത കാതിലും കേൾക്കാത്ത
കൊറോണ നീയിത്രയും ഭീകരനോ
ആണവ ആയുധക്കോപ്പുകൾ പോലും നിൻ
ആനന്ദ ന്യത്തത്തിൽ കളിപ്പാവയോ
സങ്കടമുണ്ട് മനസ്സകമെല്ലാമേ
സച്ചരാം മനുജരെ ഒർത്തിടുമ്പോൾ
സത്യത്തിൽ ഈ ഗതി ചൂണ്ടിക്കാട്ടുന്നത്
സത്യമാർഗത്തിൻ ദീശയല്ലയോ
അഹന്തകളെല്ലാമേ വെടിയുക മനുഷ്യാ നി
അഹങ്കരിക്കേണ്ടവൻ അവനല്ലയോ
നിസ്സാരനായ് ക്യമി കീടത്തെ കാണാതെ
നിൻ്റെ നിസ്സാരത ഓർക്കുക നീ