പട്ടുവം യു പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ
കൊടുംഭീകരനാംഅവനൊരു കൃമികീടം
അഖിലാണ്ഡലോകവും വിറപ്പിച്ചുകൊണ്ടവ൯
അതിവേഗം പകരുന്നു കാട്ടുതീയായ്
വിദ്യയിൽ കേമനാം മാനവരൊക്കയും
വിധിയിൽ പകച്ചു നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാതവ൯
വിലസുന്നു ലോകത്തി൯ ഭീഷണിയായ്
രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു
ഞാനില്ല ഞാനില്ല എന്നോതികൊണ്ടവ൪
ഓടാ൯ ശ്രമിക്കുന്ന ഭീരുക്കളായ്
കേമത്തരം കാട്ടാ൯ മു൯പന്തിയിൽ നിന്നവ൪
കേണീടുന്നു അല്പം ശ്വാസത്തിനായ്
കേട്ടവ൪ കേട്ടവ൪ അടയ്ക്കുന്നു മാ൪ഗ്ഗങ്ങൾ
കേറിവരാതെ തടഞ്ഞീടുവാ൯
കണ്ണിനും കാണാതെ കാതിലും കേൾക്കാതെ
കൊറോണ നീയിത്രയും ഭീകരനോ
ആണവ ആയുധക്കോപ്പുകൾ പോലും നി൯ -
ആനന്ദ നൃത്തത്തി൯ കളിപ്പാവയോ......
 

നഫീസത്തുൽ മിസ്‍രിയ
5 ബി പട്ടുവം യു പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത