പടിക്കൽ കല്യാണി അമ്മ മെമ്മോറിയൽ ജി.എൽ.പി.എസ് കല്ലൂർമ/അക്ഷരവൃക്ഷം/തളരാത്ത പോരാട്ടം

തളരാത്ത പോരാട്ടം

ലോകത്തെ വിറപ്പിച്ച് വുഹാനിൽ നിന്നു
 വന്നു മഹാമാരിയായ്
മനുഷ്യരാശിയെ മുൾമുനയിൽനിർത്തിക്കൊണ്ട്
മരണതാണ്ഡവമാടുന്നു
മനുഷ്യരെല്ലാരെയും കൂട്ടിലിട്ടടച്ചു
തളരാത്ത പോരാട്ടമായ് നാം മുന്നോട്ട്
വെറും സോപ്പുമതി നിൻെറ അന്ത്യത്തിന്
വ്യക്തിശുചിത്വം സുപ്രധാനം
മറക്കല്ലേ ഇടയ്ക്കിടെ കൈകഴുകാൻ
പാലിക്കണം നിർദ്ദേശങ്ങളും സാമൂഹിക അകലവും
ധരിക്കണം മാസ്കും
നിപ്പയും ഓഖിയും പ്രളയവും തളർത്താത്ത
മനസ്സിനെ ഈ കോവി‍ഡും തളർത്തില്ല
തോളോടു തോൾ ചേർത്ത് നമുക്ക് വേണ്ടി
അഹോരാത്രം പ്രയത്നിക്കുന്ന
ഏവർക്കും സ്നേഹപൂക്കളർപ്പിക്കുന്നു

ശ്രീനന്ദ
2A ജി.എൽ.പി.എസ്.കല്ലൂർമ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത