പഞ്ചായത്ത് യു.പി.എസ്. പറണ്ടോട്/അക്ഷരവൃക്ഷം/നിരീക്ഷണത്തിലും ലക്ഷത്തിനും താഴെ

Schoolwiki സംരംഭത്തിൽ നിന്ന്
നിരീക്ഷണത്തിലും ലക്ഷത്തിനും താഴെ


തിരുവനന്തപുരം:- കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം ഒരു പടി കൂടി മുന്നോട്ട്. നിരീക്ഷണത്തിൽ കഴിയുന്നവർ ഒരു ലക്ഷത്തിൽ താഴെയായി, ഏഴ് പേർക്ക് കൂടി രോഗം ഭേദമായി, 167 പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്, കാസർഗോഡ് 4 കോഴിക്കോട് രണ്ടും കൊല്ലത്ത് 3 ആളുമാണ് ബുധനാഴ്ച മുക്തമായത്. ചൊവ്വാഴ്ച 13 പേർ പേർ രോഗമുക്തർ ആരായിരുന്നു. എട്ടു പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. കണ്ണൂരിൽ നാലുപേർ കാസർകോട് ഒരാൾക്കും ആണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ ദുബായിൽ നിന്നും വന്നവരായിരുന്നു, മറ്റുള്ളവർക്ക് സമ്പർക്കത്തിലൂടെ ആയിരുന്നു രോഗം പകർന്നത്. 97464 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത് ഇതിൽ 96942 പേർ വീടുകളിലും 522 പേർ ആശുപത്രികളിലും. 16475 സാമ്പിളുകൾ പരിശോധിച്ചതിൽ 16002 നെഗറ്റീവായി. യാത്ര വണ്ടികൾ മെയ് 3 വരെ ഇല്ല. ഓൺലൈൻ ടിക്കറ്റുകൾ റദ്ദാക്കേണ്ട, മുംബൈ രാജ്യത്ത് അടച്ചിടൽ പ്രഖ്യാപിച്ച മെയ് 3 വരെ യാത്ര തീവണ്ടിയും ഓടില്ല. റെയിൽവേ കൗണ്ടറുകളും അതുവരെ തുറക്കില്ല. അതിനാൽ കൗണ്ടർ വഴിയോ ഓൺലൈൻ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നതും റെയിൽവേ താൽക്കാലികമായി നിർത്തിവെച്ചു. ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് റദ്ദാക്കേണ്ടി ഇല്ലെന്ന് ഈ അവസ്ഥയിൽ മുഴുവൻ തുകയും യാത്രക്കാരനെ അക്കൗണ്ടിൽ തിരികെ എത്തിക്കുമെന്നും ഐ ആർ സി ഡി അറിയിച്ചു. കൗണ്ടറിൽ നിന്നും ടിക്കറ്റ് എടുത്തവർക്ക് റദ്ദാക്കാൻ ജൂലൈ മൂന്നുവരെ റെയിൽവേ സമയം അനുവദിച്ചിട്ടുണ്ട്. ഏപ്രിൽ 15 മുതൽ മെയ് 3 വരെ ബുക്ക് ചെയ്ത് ഏകദേശം 39 ലക്ഷം ടിക്കറ്റുകളാണ് റെയിൽവേ റദ്ദാക്കുക പതിനയ്യായിരത്തോളം തീവണ്ടികളാണ് ഇന്ത്യയിൽ റെയിൽവേ സാധാരണ ഓരോ ദിവസം ഓടി കാറ്.

സിദ്ധാർത്ഥv. ആർ. പി.
6 പഞ്ചായത്ത് യു. പി. എസ്. പറണ്ടോട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം