പഞ്ചായത്ത് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം

നാം ജീവിക്കുന്ന നമ്മുടെ ചുറ്റുപാടിനെ ആണ് പരിസ്ഥിതി എന്ന് പറയുന്നത്. ജലം, വായു, മണ്ണ്, ജീവജാലങ്ങൾ ഇവയെല്ലാം പരിസ്ഥിതിയുടെ അവിഭാജ്യ ഘടകങ്ങളാണ്. പ്രകൃതിസുന്ദരമായ ആവാസവ്യവസ്ഥയാണ് നമുക്കുചുറ്റും.

എന്നാൽ ഇന്നത്തെ കാലത്ത് പലവിധ വെല്ലുവിളികളാണ് പരിസ്ഥിതി നേരിടുന്നത്. മനുഷ്യരുടെ അനിയന്ത്രിതമായ ഇടപെടൽ മൂലം പരിസ്ഥിതിയുടെ സന്തുലനാവസ്ഥയിൽ മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്നു. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ മണ്ണിന്റെ ഫലപുഷ്ടിയെ ബാധിക്കുന്നു. അവ മണ്ണിൽ അലിഞ്ഞു ചേരാതെ കാലങ്ങളോളം കിടക്കുന്നു. അതുമൂലം മണ്ണിൽ ജലം താഴ്ന്നിറങ്ങുന്നത് തടസ്സപ്പെടുന്നു. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. പ്രകൃതിക്ക് കോട്ടം വരാതെ പ്രകൃതിയെ സ്നേഹിക്കണം. അതിനായി നാo ഓരോരുത്തരും ഒരുമിച്ച് പ്രവർത്തിക്കണം. പ്ലാസ്റ്റിക് വസ്തുക്കൾ ഉപേക്ഷിക്കുക, മരങ്ങൾ വച്ചുപിടിപ്പിക്കുക, ജലാശയങ്ങൾ സംരക്ഷിക്കുക, കുന്നുകളും പാടങ്ങളും പുഴകളും സംരക്ഷിക്കുക. ഇവയെല്ലാം ചെയ്യുന്നതിലൂടെ നമുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ ആകും.

ദേവനന്ദ സന്തോഷ്
4 B പഞ്ചായത്ത് എൽ പി എസ് കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം