പ്രകൃതീ, നീയെത്ര സുന്ദരി!
നീയാണെൻ പ്രിയ കൂട്ടുകാരി.
കാറ്റിൻ താളത്തിനൊപ്പം
ചാഞ്ചാടിടുന്ന മരങ്ങൾ,
കള കള ഗാനം പാടി
കുതിച്ചൊഴുകും പുഴകൾ.
പുഞ്ചിരിക്കും പൂക്കൾക്കു ചുറ്റും
പാറിക്കളിക്കും പൂമ്പാറ്റകൾ.
തെളിനീരിൻ ജലാശയത്തിൽ
തുള്ളിക്കളിക്കും മീനുകൾ.
പച്ചനെൽപ്പാടങ്ങളിൽ
തീറ്റി തേടും പറവകൾ .
പോയ്മറയുമീ കാഴ്ചകൾ,
ഒരു നാളിൽ തിരികെയെത്തുമോ?