പൂവേ പൂവേ കൊഴിയല്ലെ
പൂന്തെന്നൽ വന്നു വിളിച്ചാൽ പോവല്ലേ
പുലരി മഴയിൽ ഇതളു പൊഴിയ്ക്കല്ലെ
ഒരിതളും നീ പൊഴിയ്ക്കല്ലെ
പുതു മണ്ണിനു ചൂടാനൊരു പൂവിതളും പൊഴിയ്ക്കല്ലെ
ഈറൻ മുടിയിൽ ചൂടാനൊരു പൂവിതളും നൽകല്ലെ
പൂവണ്ടിൻ പ്രണയം പോലും കളവാണെ
നിന്നോടുള്ള പൂവണ്ടിൻ പ്രണയം കളവാണെ......
നീ നിന്റെ ഇതളുകൾ ആർക്കും കൊടുക്കല്ലെ
എന്നും നിന്നെ കാണാൻ കൊതിയാണെ.