ഇന്നിന്റെ ലോകത്തിന് എന്തുപറ്റി?
ഒരുനേരം വീട്ടിൽ ഇരിക്കാത്തോരും...
ഇന്ന് വീട്ടിൽ ത്തന്നെ ഇരിപ്പാണല്ലോ!
കാലം മാറി, കഥ മാറി, രീതി മാറി...
വീശും കാറ്റിൻ ഗതി മാറി...
അവർക്കൊക്കെ ഭയം ഏറി...
ഭൂമിയിൽ വന്ന ഒരു വ്യാധി..
ഞാൻ ഒരു മഹാമാരിയായി..
കരുതലും കഴുകലും എന്നെ തുരത്തും.
ഓർക്കുക, കേൾക്കുക കൂട്ടരേ...
നമുക്ക് കൈകോർക്കാം, നാടിൻ നന്മയ്ക്കായ്
അതിജീവിക്കാം ഈ മഹാമാരിയെ...
അകലം പാലിക്കാം ഒരുമയോടെ.