നൊച്ചാട് എച്ച്. എസ്സ്.എസ്സ്./വിമുക്തി ക്ലബ്ബ്
വിമുക്തി ക്ലബ്ബ് 2025_26
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വിദ്യാർത്ഥി സംഘം രൂപീകരണം
8,9,10 ക്ലാസ് തല ഭാരവാഹികളെ ചേർത്ത് വിമുക്തി ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥി സംഘം രൂപീകരിച്ചു. സ്‌കൂളിനകത്തും പുറത്തുമായുള്ള ലഹരിയുമായി ബന്ധപ്പെട്ട കുട്ടികളുടെ സമീപനം നിരീക്ഷിക്കാനും നിയന്ത്രിക്കാനും വിദ്യാർത്ഥികളുടെ സംരക്ഷണ സമിതിക്ക് രൂപം കൊടുത്തു. ക്ലാസ് തല ഭാരവാഹികൾക്ക് Hope...... No dope ( Invert In yourself, Not in Drugs) എന്ന പ്രോഗ്രാം ഹൈക്കോടതിയിലെ അഭിഭാഷകനും പൂർവ്വ വിദ്യാർത്ഥിയുമായ നിജാസ് ജെ.കെ കൈകാര്യം ചെയ്തു.
ജൂൺ 26 ലഹരിവിരുദ്ധദിനം - പ്രവർത്തനങ്ങൾ
- കൊളാഷ് നിർമ്മാണം
വർണ്ണം ക്ലബ്ബിന്റെയും വിമുക്തി ക്ലബ്ബിന്റെയും നേതൃത്വത്തിൽ കൊളാഷ് നിർമ്മാണം നടന്നു.
- പ്രത്യേക അസംബ്ലി
ഹെഡ്മിസ്ട്രസ് ടി.കെ റാബിയ ടീച്ചറുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി ചേർന്നു. ഓരോ ക്ലാസിലെയും വിമുക്തി ക്ലബ് കൺവീനർമാരെ ഹെഡ്മിസ്ട്രസ് അഭിനന്ദിച്ചു. ലഹരി മനുഷ്യരിൽ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് ഹെഡ്മിസ്ട്രസ് സംസാരിച്ചു.
- ലഹരി വിരുദ്ധ പ്രതിജ്ഞ
ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ കുട്ടികളെ സജീവമാക്കുന്നതിനും ലഹരി മനുഷ്യരിൽ സൃഷ്ടിക്കുന്ന അപകടങ്ങളെ കുറിച്ച് ബോധവാന്മാരാക്കുന്നതിനും വേണ്ടി ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. വിമുക്തി ക്ലബ് കൺവീനർ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
- ഫ്ലാഷ് മോബ്
ലഹരിക്കെതിരെ വിമുക്തി ക്ലബ് വിദ്യാർത്ഥികൾ സ്കൂൾ ഗ്രൗണ്ടിൽ ഫ്ലാഷ് മോബ് നടത്തി.
- ലഹരി വിരുദ്ധ ജാഥ
വിമുക്തി ക്ലബ്ബ്, സ്കൗട്ട്, ഗൈഡ്സ് ,എസ് പി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ് എന്നീ ക്ലബ്ബുകളിലെ വിദ്യാർത്ഥികൾ സ്കൂൾ പ്രദേശത്തിലൂടെ ലഹരി വിരുദ്ധ പ്ലക്കാർഡുകളും ആയി ലഹരിവിരുദ്ധ ജാഥ നടത്തി.
- ലഹരി വിരുദ്ധ ചങ്ങല
ലഹരി വിരുദ്ധ ചങ്ങലയിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികളും അണിനിരന്നു.