നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/ഭൂമി മാതാവ്

ഭൂമി മാതാവ്

എനിക്കു ചുറ്റും നിറഞ്ഞു നിൽക്കും പച്ചപ്പല്ലോ നീ...
എനിക്കു തന്നോരന്നവും വായുവും നിന്റെ വരമല്ലോ
എനിക്കു തണലായി മാറിയത് നിന്റെ പച്ചക്കുടയല്ലോ
എനിക്കു കുളിർമഴയായതും നിന്റെ ദിവ്യ കനിവല്ലോ
അമ്മയെ പോലെ പാലുട്ടിയ നിന്നെ നോവിക്കുന്നതും ഞാൻ
അല്ലയോ പ്രകൃതി മാതാവേ മാപ്പ് എനിക്കേകുമോ മടിയാതെ
നിന്റെ പച്ച പുതപ്പില്ലങ്കിൽ ഞങ്ങളില്ല
നിന്റെ കനിവിനായി യാചിക്കുന്നു ഞാൻ
നിന്റെ പുനർജനിക്കായി ഇനിയുള്ള ജീവിതം മാറ്റിടുന്നു

അനുപ. എസ്. കുമാർ
9D നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത