ഓഖിയും നിപ്പയും
പ്രളയവുമങ്ങനെ...
കാലത്തിൻ പ്രഹരങ്ങൾ...
ഏറ്റുവാങ്ങി നമ്മൾ...
നന്മ വറ്റാത്ത മനസ്സുകൾ
കൊണ്ടുനാം-
വിയർത്തു വിതച്ചൊരു
കർമ്മങ്ങൾ കൊണ്ടുനാം-
അതിജീവനത്തിന്റെ
പാത തെളിച്ചെത്തി....
ഇന്നിപ്പോൾ ഉലകത്തിൻ
താളം നിലപ്പിച്ച...
"കോവിടെന്നതിമാരി"
കേരളമണ്ണിലും....
ശുദ്ധിയും വൃത്തിയും കരുതലോടങ്ങനെ
ശക്തമായി പൊരുതണം നമ്മൾ ഒന്നായി
അകലങ്ങൾ പാലിച്ചും
മനസ്സുകൊണ്ടൊരുമിച്ചും
ഒരുമതൻ ചില്ലമേൽ-
ചേക്കേറി ഉലകത്തിൻ
ഉണർവിന്റെ വാതിൽ
തെളിച്ചിടാം....
നമ്മുടെ നാട്- "കേരളമാണെന്ന് അഭിമാനിച്ചിടാം..."
(ഓഖിയും നിപ്പയും........)