നിർമ്മല യു പി എസ്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം
നമ്മൾ എല്ലാവരും പാലിക്കേണ്ട കാര്യമാണ് ആരോഗ്യ ശുചിത്വം .ആരോഗ്യ ശുചിത്വം കൃത്യമായി പാലിച്ചാൽ രോഗങ്ങളിൽ നിന്നും നമുക്ക് മുക്തമാകാം .ഇപ്പോൾ തന്നെ എല്ലാവരും നേരിടുന്ന കൊറോണ അല്ലെങ്കിൽ കോവിഡ്-19 എന്ന വൈറസ് ലോകമൊട്ടാകെ പടന്നിരിക്കുകയാണ് .അതിനെ നമ്മൾക്ക് നേരിടാനാവും . കൂടെ കൂടെ ഭക്ഷണത്തിന് മുമ്പും പിൻപും അതുപോലെ പുറത്തു പോയിട്ട് വരുമ്പോഴും നമ്മൾ കൈകൾ നന്നായി സോപ്പുപയോഗിച്ചു കഴുകണം.പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കാനും മറക്കരുത്.തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലകൊണ്ടോ മാസ്ക്കുകൊണ്ടോ മുഖം മറക്കണം.ആളുകൾ തമ്മിൽ സാമൂഹിക അകലം പാലിക്കണം.വൃത്തിഹീനമായ കൈകൾ കൊണ്ട് വായിലും മൂക്കിലും കണ്ണിലും തൊടരുത്.മാസ്‌ക്കുകൾ ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കരുത്.ഉപയോഗിച്ച മാസ്‌ക്കുകൾ കത്തിച്ചു കളയേണ്ടതാണ് .മറ്റുള്ളവരുമായി ഹസ്തദാനം നടത്താനോ സമ്പർക്കം പുലർത്താനോ പാടില്ല .കൈകൾ ഹാൻഡ്‌വാഷ് ഉപയോഗിച്ച് വൃത്തിയാക്കുന്നത് വഴി രോഗാണുക്കളിൽ നിന്നും രക്ഷനേടാം.കുറഞ്ഞത് 20 സെക്കന്റെങ്കിലും കൈകൾ കഴുകണം
നിഹാര കെ
7 D നിർമല യു പി സ്കൂൾ ചെമ്പേരി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം