ചൂടാണ് …….കൊടും ചൂടാണ്
വരൾച്ച വീണ്ടും കൂടുന്നു
മഴയില്ലാ….വെള്ളമില്ലാ..
ചൂടാണ്…..കൊടും ചൂടാണ്
മരങ്ങളില്ല.. കാടുകളില്ല..
ഇനിയൊരു മരവും വെട്ടല്ലേ
കാട്ടിൽ വസിക്കാൻ സ്ഥലമില്ലാതെ
മൃഗങ്ങൾ നാട്ടിലെത്തുന്നു
കൃഷികൾ നശിപ്പിച്ചീടുന്നു
നമ്മുടെ ,കൃഷികൾ നശിപ്പിച്ചീടുന്നു
മരങ്ങൾ വച്ചു പിടിപ്പിക്കാം
നമുക്ക് നാടിനെ രക്ഷിക്കാം