നാഷണൽ ഹൈസ്കൂൾ വള്ളംകുളം/പ്രവർത്തനങ്ങൾ/2026-27
സ്കൂൾ പ്രവേശനോത്സവം
വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ 2026- 27 അധ്യായന വർഷത്തിലെ പ്രവേശനോത്സവം പ്രശസ്ത സിനിമാ സംവിധായകൻ വിഷ്ണുപ്രസാദ് ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡൻറ് സന്തോഷ് കെ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ദിലീപ് കുമാർ, വാർഡ് മെമ്പർ കെ കെ വിജയമ്മ, മാതൃ സംഘടന പ്രസിഡൻറ് ഗീത ത്യാഗരാജൻ , പിടിഎ വൈസ് പ്രസിഡൻറ് മാത്യു പി തോമസ് അധ്യാപകരായ ആർ രമേശ് ബാബു, കെ ജ്യോതിലക്ഷ്മി, മനോജ് കുമാർ എൻ എന്നിവർ സംസാരിച്ചു.
പുതുതായി സ്കൂളിലേക്ക് പ്രവേശനം നേടിയ കുട്ടികൾക്ക് സ്കൂൾ റോബോട്ട് ' റൂബി ' മധുരം നൽകി സ്വീകരിച്ചു. ചടങ്ങിൽ 2025- 26 അധ്യയന വർഷത്തിലെ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ കുട്ടികളെയും സ്കോളർഷിപ്പ് വിജയികളെയും അനുമോദിച്ചു.