നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അക്ഷരവൃക്ഷം/നിസ്സാരനല്ല കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
നിസ്സാരനല്ല കൊറോണ

കൊറോണ ഉണ്ടത്രേ കൊറോണ ഇപ്പോൾ 
കൊടും ഭീകരനാം അവൻ ഒരു ക്രിമികീടം  
അഖിലാണ്ഡ ലോകവും വിറപ്പിച്ചുകൊണ്ട് അവൻ 
അതിവേഗം പടരുന്നു കാട്ടുതീയായ്
 വിദ്യയിൽ കേമനാം  മാനവരൊക്കെയും
 വിധിയിൽ പകച്ചുനിന്നീടുമ്പോൾ 
വിരസത ഒട്ടുമേ പിടികൂടാതവൻ 
വിലസുന്നു ലോകത്തിൻ ഭീഷണിയായി
 ഇനിയാര് ഇനിയാര് മുൻപന്തിയിലെന്നു രാഷ്ട്രങ്ങളൊരോന്നും ഭയന്നീടുന്നു 
ഞാനില്ല ഞാനില്ല  എന്ന ഓതിക്കൊണ്ടവർ 
 ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ് 
കേമതരം കാട്ടാൻ  മുൻപന്തിയിൽ നിന്നോർ കേണിടുന്നു അല്പം ശ്വാസത്തിനായ്
 കേട്ടവർ കേട്ടവർ തടഞ്ഞിടുവാൻ 
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത കൊറോണേ നീ ഇത്രയും  ഭീകരനോ !
 

അഭിജിത് ബി
5 D നാഷണൽ ഹൈ സ്കൂൾ,വള്ളംകുളം
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത