നാഷണൽ എച്ച്.എസ്സ്.എസ്സ്.വട്ടോളി/അക്ഷരവൃക്ഷം/എന്റെ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഭൂമി

ഒരു പുഞ്ചിരിയാൽ ചിരിച്ച ഭൂമി
നറു പുഞ്ചിരിയാൽ കരഞ്ഞ കാലം
ഒരു കാറ്റിലൂതുമീ കുഞ്ഞിളം തൈകൾ
ഒഴുകുന്ന പുഴകളും അലയുന്ന നദികളും
എവിടെ തിരിഞ്ഞാലും കാണാത്ത കാഴ്ച്ചകൾ
ചുറ്റിലും മൂളി കരഞ്ഞിടുന്നു
എങ്ങുമോ തീരാത്ത ദുഃഖങ്ങളാൽ
അലിയുന്ന കണ്ണിന്റെ കണ്ണീരുകൾ
ഒക്കെയിന്നെങ്ങും നശിച്ചിടുന്നു
ഭൂമിക്കു തൻ ജീവൻ മണ്ണിലായി
ഒരു പിഞ്ചു കൈകളാൽ കാത്തു വെക്കാം
നാളെയ്ക്കി നമ്മുടെ
തളിരറ്റ മണ്ണിനെ

നിവേദ്യ എൻ. പി
IX B നാഷണൽ എച്ച്.എസ്സ്.എസ്സ്.വട്ടോളി
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത