നരിക്കുന്ന് യു പി എസ്/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്


ശ്രദ്ധിക്കണം നാം നമ്മുടെ പ്രകൃതിയെ
ശ്രദ്ധിക്കണം നാം നമ്മുടെ സമൂഹത്തെ
ശ്രദ്ധിക്കണം നാം നമ്മുടെ മാതാപിതാക്കളെ
ശ്രദ്ധിക്കണം നാം നമ്മുടെ അയൽക്കാരനെ
ഇന്നത്തെ യുവതലമുറയുടെ ശ്രദ്ധ എവിടെ ?
സ്വന്തം വീടിന്റെ നെടുവീർപ്പ് അവൻ ശ്രദ്ധിക്കുന്നില്ല
അവന്റെ ശ്രദ്ധ മുഴുവൻ സോഷ്യൽമ മീഡിയ തരംഗങ്ങളിൽ
അവൻ അവന്റെ വീടറിയാൻ ഒരു മഹാമാരി വരേണ്ടി വന്നു.
ഇന്നവൻ വീടറിയുന്നു നാടറിയുന്നു
ശുചിത്വ ബോധത്തെപ്പറ്റി അറിയുന്നു
മനുഷ്യബന്ധങ്ങളുടെ ആഴങ്ങളെപ്പറ്റി അറിയുന്നു.
ഇന്നവൻ സാമൂഹിക പ്രതിബന്ധതയുള്ള പൗരനായി തീർന്നിരിക്കുന്നു.
ഈ ദുരന്തത്തിന് ശേഷം നമ്മുടെ യുവാക്കളുടെ ശ്രദ്ധയും ഉണരട്ടെ.

 

ഗാർഗി ജെ എസ്
6 H നരിക്കുന്ന് യു.പി സ്കൂൾ
ചോമ്പാല ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത