നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/മറ്റ്ക്ലബ്ബുകൾ/ജലശ്രീ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ജലശ്രീ ക്ലബ്ബ്

കൺവീനർ : അമ്പിളി ടീച്ചർ

നമ്മുടെ സ്കൂളിൽ ജലശ്രീ ക്ലബ്ബ് 4/11/ 2022 ൽ പ്രവർത്തനം ആരംഭിച്ചു.

ഹൈസ്കൂൾ ക്ലാസ്സുകളിൽ നിന്നും 50 കുട്ടികൾ ജലശ്രീ ക്ലബ്ബിൽ അംഗങ്ങളാണ്.

    സന്ദേശം .

ജലം അമൂല്യമാണ് എന്നതാണ് ഈ ക്ലബ്ബിൻ്റെ സന്ദേശം .

 ലക്ഷ്യം

  • നമ്മുടെ ജലസ്രോതസ്സുകൾ മലിനമാകാതെ പരിരക്ഷിക്കുക
  • ജലം പാഴാക്കാതിരിക്കുക
  • മഴ വെള്ളം സംഭരിക്കുക എന്നിവയൊക്കെ ജലശ്രീ ക്ലബ്ബിൻ്റെ ലക്ഷ്യങ്ങളാണ്.

പ്രവർത്തനങ്ങൾ

  •   പള്ളിപ്പാട് പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ജൽ ജീവൻ മിഷൻ എന്ന പദ്ധതി പ്രകാരം ബോധവത്കരണ ക്ലാസ്സുകൾ നടന്നു.
  •   ഇതെ തുടർന്ന് ജലശ്രീ ക്ലബ്ബിൻ്റെ ഉദ്ദേശ്യങ്ങൾ എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾ ഒരു കൈയ്യെഴുത്ത് മാസിക തയ്യാറാക്കി പ്രകാശനം ചെയ്തു.