നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ പാരിൻ സ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പാരിൻ സ്ഥിതി

നിയീ പാരിൽ സ്ഥിതി ഉണ്ടോ???
ഇനി ഒരു ഭൂമിയുമില്ലിവിടെ !
പച്ചപ്പില്ല , മരമില്ല
നെൽ ചെടികൾ കൊയ്യാൻ വയലില്ല....
നമ്മുടെ ഭൂമിയെ നമ്മൾ തന്നെ
കൊന്നുനശിപ്പിചില്ലേ .......
നമ്മുടെ സ്വാർത്ഥത കൊണ്ടീ സ്വർഗ്ഗം
നരകം നരകം വിഷനിലയം.
മലിനജലങ്ങൾ കുമിഞ്ഞു കൂടിയ
പ്ലാസ്റ്റിക്കിന്റെ തടാകങ്ങൾ......
മാക്രി പുളവൻ മത്സ്യങ്ങൾ
ആമച്ചാരും ഇന്നെവിടെ???
 വയൽ നികത്തി ഫ്ലാറ്റുകൾ തീർത്തു....
മലകൾ കോരി കടൽ നികത്തി .....
മലയും മരവും വനവും വെട്ടി
നമ്മുടെ മഴ കാടുകൾ ഇന്നെവിടെ???
പണ്ടൊരു വിഡ്ഢിപറഞ്ഞതു പോലെ
അറബികടലിൽ മരമെവിടെ???
അറബി കടലിൽ മഴയുണ്ടെന്നാൽ, അറബി കടലിൽ വനമില്ല. .
പ്ലാസ്റ്റിക് കിറ്റുകൾ എല്ലാം നിർത്തി
പക്ഷേ പാലും വെള്ളവും പ്ലാസ്റ്റിക്കിൽ
പുഴകൾ കടലും കായലുകൾ
നിറയെ പ്ലാസ്റ്റിക് കൂമ്പാരം.
ഒരിരുപതാണ്ടു കഴിഞ്ഞീ ഭൂമിയിൽ
പിറന്നു വീഴും കുഞ്ഞുങ്ങൾ
അവർക്കു നൽകാൻ നമ്മുടെ കൈയിൽ എന്തുണ്ട്???
 കുറെ മഹാമാരികൾ തൻ വിത്തുകളോ???
നമ്മുടെ ഭൂമിയെ നമ്മൾ തന്നെ
കൊന്നു നശിപ്പിച്ചീടല്ലേ.....
നമ്മുടെ സ്വാർത്ഥതകൊണ്ടീ സ്വർഗ്ഗം
കഷ്ടം, നരകം ആക്കല്ലേ.


ആർച്ചലക്ഷ്മി
7 A നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത