ധർമ്മസമാജം യു പി സ്കൂൾ/അക്ഷരവൃക്ഷം/'ക' കൊണ്ടൊരു കവിത

Schoolwiki സംരംഭത്തിൽ നിന്ന്
'ക' കൊണ്ടൊരു കവിത


കളിയാട്ടമില്ല, കൊട്ടിഘോഷമില്ല
കച്ചവടമില്ല, കാശുമില്ല
കളിയില്ല, കൂട്ടുകാരുമായി കറക്കമില്ല
കാലത്തിന്റെ കളിയാണിത്.
കേരളത്തിലും കണ്ടു കൊറോണ
കാസറഗോഡും, കണ്ണൂരും കൂടുതൽ
കാരണം... കുരുത്തംകെട്ടവരുടെ കുരുത്തക്കേട്
കൊറോണ കാരണം കുടുംബത്തോടൊപ്പം
കഴിയാൻ കിട്ടിയ കാലം
കഥയും കവിതയും കൈമുതലായുള്ള
കൂട്ടുകാരുടെ കഴിവിനെ
കൈപിടിച്ചുയർത്തുന്ന
കുടുംബങ്ങൾക്ക് കൂപ്പുകൈ...


 

നചികേതസ് പി / ജഗനന്ത് പി
3 A ധർമ്മസമാജം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത