ദേവീവിലാസം എച്ച് എസ് വേലിയമ്പം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ സാമൂഹ്യശാസ്ത്ര അവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് സാമൂഹ്യശാസ്ത്ര ക്ലബ്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു. വിജ്ഞാന വർധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണ ബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രയോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെ കുറിച്ചും കുട്ടികളിൽ ധാരണ വളർത്തുക എന്നിവയാണ് ക്ലബ്ബിന്റെ ലക്‌ഷ്യം. വിവിധ പ്രവർത്തനങ്ങൾ അയൽസഭാ സന്ദർശനം, ദിനാചരണങ്ങൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ്, സ്കിറ്റ് റാലി എന്നിവയും ചെയ്യുന്നു. സിജിത്ത് പി വി, അമ്പിളി കെ എം എന്നിവരാണ് ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.