ദേവീവിലാസം എച്ച് എസ് വേലിയമ്പം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വളരെ നല്ല രീതിയിൽ ഗണിത ശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു. ഗണിത ശാസ്ത്രത്തിലുള്ള അറിവ് വർദ്ധിപ്പിക്കുക ആ വിഷയത്തോട് ഇഷ്ടവും താല്പര്യവും വളർത്തുക, ഗണിതം രസകരവും ആസ്വാദ്യകരവുമാന്നെന്നു ബോധ്യപ്പെടുത്തുക ഇവയാണ് ഗണിത ക്ലബ് ലക്‌ഷ്യം വയ്ക്കുന്നത്. കുട്ടികളിലെ അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുവാൻ ഗണിതക്ലബ്‌ പ്രവർത്തനങ്ങൾ സഹായിക്കുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു. ഗണിത അധ്യാപകരായ വി. കെ. ജയമണി, അമ്പിളി കെ. എം, സജ്‌ന കെ. പോൾ, സൗമ്യ പി. സ്. എന്നിവരുടെ നേതൃത്വത്തിൽ LP,UP, HS വിഭാഗങ്ങളിലായി ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു.