ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീമതി ലിജിയുടെ നേത്രുത്വത്തിൽ ഗണിത ക്ലബ്പ്രവർത്തിച്ചു വരുന്നു.ക്ലബിന്റെ ആഭിമുഖ്യത്തിൽ ഗണിത ക്വിസ്, ഗണിത മേള എന്നിവ സ്കൂളിൽ നടത്തി ഗണിത ക്വിസ് ൽ ര‍ഞ്ജിത് രാജ് ഒന്നാം സ്ഥാനത്തു എത്തി, അഖില അഭിലാഷ് രണ്ടും, വിശ്വനാഥ് മൂന്നും സ്ഥാനം നേടി ഉപജില്ല യിൽ ര‍ഞ്ജിത് രാജ് വീണ്ടും ഒന്നാം സ്ഥാനം നേടി ജില്ലാ തലം ഗണിത ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു.ഗണിത ശാസ്ത്ര മേളയിൽ രാമാനുജൻ പേപ്പർ പ്രസന്റേഷനിൽ ദേവോനാരായൺ ഉപജില്ലയിൽ ഫസ്ററ് എ ഗ്രേഡ്, ജില്ലാ തലത്തിൽ തേഡ്എ ഗ്രേഡ്കരസ്ഥമാക്കി ജ്യോമട്രിക്കൽ ചാർട്ട്നിർ‍മ്മാണത്തിൽ ര‍ഞ്ജിത് രാജ് ഫസ്ററ് എ ഗ്രേഡ് നേടി. ഉപജില്ലയിൽ (കൂടുതൽ പോയിന്റ് )ഗണിത ചാമ്പ്യൻ ഷിപ് നേടി. സ്കൂളിൽ ഗണിത ക്യാമ്പ് നടത്തി അതിൽ യു പി, എച്ച് എസ് ൽ നിന്ന് കുട്ടികൾ പങ്കെടുത്തു.സ്കൂൾ മികവുത്സവം വളരെ നന്നായി നടത്തി അതിൽ ഗണിത തിരുവാതിര, ഗണിത ഓട്ടൻതുള്ളൽ, ഗണിത പാട്ട് എന്നിവ കുട്ടികൾ അവതരിപ്പിച്ചു