ദേവസ്വം എൽ പി എസ് മൂലശ്ശേരിൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മൂലേശ്ശേരിൽ ദേവസ്വം എൽ പി എസ്സ് 1979-ൽ ആണ് സ്ഥാപിതം ആയത്. ആലപ്പുഴ ജില്ലയിലെ കായംകുളം എന്ന പട്ടണത്തിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ അകലെ കീരിക്കാട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു. ഈ വിദ്യാലയം സ്ഥാപിച്ചത് മഹാനായ തച്ചടി പ്രഭാകരൻ അവറുകൾ ആണ്. ചാക്കോലിൽ ശ്രീമാൻ സി ഒ വാസവൻ അവറുകൾ ആണ് ഈ വിദ്യാലയത്തിന്റെ ആദ്യത്തെ മാനേജർ.അതിപുരാതനമായ ഒരു ക്ഷേത്ര സന്നിധിയിൽ ആണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. കീരിക്കാട് നിവാസികളുടെ സ്വപ്ന സാക്ഷാൽക്കാരം ആയിരുന്നു ഈ സരസ്വതി ക്ഷേത്രം. എസ്സ് എൻ ഡി പി മാനേജമെന്റിന്റെ കീഴിൽ ആരംഭിച്ച ഈ വിദ്യാലയം ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്