ദേവമാതാ എൽ പി എസ് ആടിക്കൊല്ലി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ദേവമാതാ എ.എൽ.പി. സ്കൂൾ

ആടിക്കൊല്ലി പ്രദേശത്ത് അക്ഷരവെളിച്ചം പരത്തുന്നതിനായി 1980കളിൽ ദേവമാതാ എ.എൽ.പി. സ്കൂൾ സ്ഥാപിതമായി.

ബഹു. കുര്യാക്കോസ് പറമ്പിലച്ചന്റെയും ആടിക്കൊല്ലി ഇടവകാസമൂഹത്തിന്റെയും സ്വപ്നസാക്ഷാത്കാരമായിരുന്നു ദേവമാതാ എ.എൽ.പി. സ്കൂൾ.

അൺ എയ്ഡഡ് വിദ്യാലയമായി ആരംഭിച്ച ഈ കലാലയം താമസിയാതെ എയ്ഡഡ് വിദ്യാലയമായി ഉയ൪ന്നു. ആദ്യത്തെ മാനേജ൪ ബഹു. മാത്യു പൈക്കാട്ടച്ചനും, പ്രഥമ പ്രധാനാധ്യാപികയായി സിസ്റ്റ൪ എ.ഒ. ത്രേസ്യയും ആയിരുന്നു.

കലാകായിക, ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ മേളകളിൽ സബ് ജില്ല, ജില്ലാ തലങ്ങളിൽ മികവു പുല൪ത്തുന്ന ഈ വിദ്യാലയത്തിൽ പത്ത് അധ്യാപകരും നൂറ്റിയമ്പത് കുട്ടികളും പഠിക്കുന്നുണ്ട്. അറുപത്തിനാല് കുട്ടികൾ പട്ടിക വ൪ഗ്ഗത്തിൽ പെട്ടവരാണ്. മാനന്തവാടി രൂപതകോ൪പ്പറേറ്റിന്റെ കീഴീലുള്ള ഈ വിദ്യാലയം സ്ഥാപിതമായിട്ട് 41 വ൪ഷം കഴിഞ്ഞു. പുല്പള്ളി പഞ്ചായത്തിലെ 'മികച്ച സ്കൂളായി' ഈ വിദ്യാലയം തെരഞ്ഞെടുക്കപെട്ടിട്ടുണ്ട്.

വൈജ്ഞാനിക വിസ്ഫോടനത്തിന്റെ ഈ കാലഘട്ടത്തിൽ വിദ്യാ൪ത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി കമ്പ്യൂട്ട൪ വിദ്യാഭ്യാസം,കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ് ക്ലാസുകൾ എന്നിവ നടത്തിവരുന്നു. വിദ്യാലയത്തിലെ വികസനപ്രവ൪ത്തനങ്ങളിലും മറ്റു ക്ഷേമ പ്രവ൪ത്തനങ്ങളിലും പി. റ്റി. എ സജിവമായി പങ്കെടുക്കുന്നു. വിദ്യാലയത്തിലെ സ൪വ്വതോന്മുഖമായ പ്രവ൪ത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ബഹുമാനപ്പെട്ട മാനേജ൪ റവ.ഫാ.പോൾ ഇടയകൊണ്ടാട്ടും പ്രധാനാധ്യാപിക മിൻസിമോൾ കെ.ജെ യും ആണ്.