തകർക്കാൻ കഴിയുമോ?
തകൃതിയിലോടുന്ന ലോകമേ നിൻ
തകൃതിക്കൊരർദ്ധവിരാമമിട്ടവൻ ചുള്ളൻ
വികൃതിയാൽ പായുന്ന കുരുന്നുകളേ നിങ്ങടെ
വികൃതിക്കൊരർദ്ധവിരാമമിട്ടവൻ വിരുതൻ
ചെറുതാണെങ്കിലും ചെറുതല്ലതിൻ പ്രവൃത്തികൾ
എങ്കിലുമുരുക്കുമനസ്സുകളെ തകർക്കാൻ
വളർന്നില്ലവനിതുവരെയൊട്ടുമേ
കൈകഴുകും ഞങ്ങൾ മാസ്കും ധരിക്കും
നിന്നെ പേടിച്ചല്ല കൊറോണേ
എൻസോദരർക്കായിട്ടാണല്ലോ
സ്നേഹവും ത്യാഗവും ചേർന്നയീ ചങ്ങല
നിനക്ക് തകർക്കാൻ കഴിയില്ല കൊറോണേ
ഇന്നാ പ്രതീക്ഷയിൽ തുടിക്കുന്നെൻ മനം
നിന്റെയും ലോകംമുഴുവന്റെയും