വന്നല്ലോ വന്നല്ലോ
കൊറോണ വന്നല്ലോ
മനുഷ്യമനസ്സുകളെ
ഒന്നിപ്പിക്കാനായ്
കൈകൾ കഴുകാം സോപ്പിട്ട്
മൂക്കും വായും പൊത്തീടാനായ്
മുഖാവരണം ധരിച്ചീടാം
വീട്ടിലിരിക്കാം കരുതലോടെ
നിർദ്ദേശങ്ങൾ പാലിക്കാം
സർക്കാരിനൊപ്പം നിൽക്കാം
ഓടിച്ചീടാം കൊറോണയെ
ഒന്നിച്ചൊന്നായ് മുന്നേറാം