ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ നമ്മൾ ജയം വരിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മൾ ജയം വരിക്കും
 


ചരടുപൊട്ടിയ പട്ടം പോലെ
പറന്നു പോവുകയാണീ ജീവിതം
ദിക്കില്ലാ ദിശയില്ലാ എങ്ങോട്ടോ
വഴി തെറ്റി പോവുകയാണീ ജീവിതം.

ശുചിയായി നീങ്ങൂ നാളുകളിൽ
ശുചി പാലിക്കൂ വീടുകളിൽ
ദേഹം ഭവനം വൃത്തിയിലായാലോ
രോഗം കാണില്ലോർത്തോളൂ.

അനുഭവത്തിൻ നൂൽപാലത്തിൽ
ഇഴഞ്ഞു നീങ്ങും കൂട്ടുകാർ നമ്മൾ
ശുചി ഇല്ലെന്നോർത്തോളൂ
ദിശ എങ്ങെന്നറിയാതെ.

എല്ലാരുമൊന്നായി ചേർന്നു നിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും.!

$
MUHAMMED SHAHABAS U V
7 B ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത