കൊറോണ വന്നേ കൊറോണ വന്നേ
നാട് മുഴുവൻ കൊറോണ വന്നേ
ചതിയൻ കൊറോണ മൂങ്ങാരീ
എൻ്റെ കൂടെ നടക്കല്ലേ.
നീ സ്കൂളുകളടപ്പിച്ചു
ഞങ്ങൾ വീടുകൾ സ്കൂളാക്കി.
നീ ആശുപത്രി അടപ്പിച്ചു
ഞങ്ങൾ വീടുകൾ ആശുപത്രികളാക്കി.
നീ ആരാധനാലയത്തിലടക്കാൻ ശ്രമിച്ച പ്രാർത്ഥനകളെ
ഞങ്ങൾ വീടുകളിൽ കൊണ്ടുവന്നു.
നിൻ്റെ തന്ത്രങ്ങൾ
ഞങ്ങൾ പാഠങ്ങളാക്കി.
ഞങ്ങൾ ജയിക്കും ഞങ്ങൾ ജയിക്കും
നിന്നെ ഞങ്ങൾ അതിജയിക്കും.