തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്

റിപ്പോർട്ട്

ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി സ്കൂൾതല പരിപാടികൾ 2022 ഒക്ടോബർ 6-ാം തീയതി തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്സ്ൽ ആരംഭിച്ചു. രാവിലെ 9.30ന്ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്‌സിമോൾ ആൻ്റണി ലഹരി വിരുദ്ധ റാലി ഉദ്ഘാടനം ചെയ്തു. റാലിയിൽ SCOUTS & GUIDES തുടങ്ങിയ സംഘടനകളും സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. മയക്കുമരുന്നിന്റെ ഉപയോഗം മൂലം വ്യക്തികൾക്ക് ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ, ലഹരിയുടെ ദൂഷ്യ വശങ്ങൾ, നിയമപരമായ നടപടിക്രമങ്ങൾ തുടങ്ങിയവയെപ്പറ്റി ഓരോ അധ്യാപകരും യോദ്ധാക്കളായി ക്ലാസുകൾ എടുത്തു.06/10/ 2022 മുതൽ 01/11/2022 വരെ വിവിധ പ്രോഗ്രാമുകൾ ക്രമീകരിച്ചിരുന്നു. ഓരോക്ലാസ്സിലേയും കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പോസ്റ്ററുകളും സ്ലോഗൻസും തയ്യാറാക്കി പ്രെദർശിപ്പിച്ചൂ .  ജോമോൻ സാറിൻറെ ലഹരി വിരുദ്ധ ബോധ വൽക്കരണ ക്ലാസ് കുട്ടികൾക്ക്  ലഹരിയുടെ ദോഷഫലങ്ങളും അതു മൂലം സമൂഹം നേരിടുന്ന ഭവിഷ്യത്തുകളും മനസിലാക്കാൻ വളരെയധികം സഹായകമായി.


2023-24 ലഹരി വിരുദ്ധ റാലി


2023-24 ലഹരി വിരുദ്ധ റാലി 2023 ജൂൺ 26-ാ0 തീയതി രാവിലെ 9.30ന്ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്‌സിമോൾ ആൻ്റണി ലഹരി വിരുദ്ധ റാലി ഉദ്ഘാടനം ചെയ്തു. റാലിയിൽ SCOUTS & GUIDES തുടങ്ങിയ സംഘടനകളും സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു .

തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ് 2023-24 ലഹരി വിരുദ്ധ റാലി