പാടാം നമുക്കയൊരൈക്യ ഗാനം
സ്നേഹം തുളുമ്പുന്ന ദിവ്യ ഗീതം
അതിജീവനത്തിന്റെ സ്നേഹമന്ത്രം.
കേരളക്കരയുടെ വിപ്ലവങ്ങൾ.
പ്രളയവും, നിപയും, കോവിടും തകർക്കാതെ സൗഹൃദ ദ്വീപിന്റെ
ഒരുമയിൽ തീർത്തൊരു മുദ്രങ്ങൾ.
ഒന്നിച്ചു നിന്നിടം ഒരുമിച്ചു നീങ്ങിടാം.
ഒരുനല്ല നാളെയുടെ പിറവികണം.
ജാഗ്രത വെടിയാതെ ഭയമൊട്ടുമില്ലാതെ
ഒന്നായി നിന്ന് പ്രതിരോധിക്കാം..