തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്/അക്ഷരവൃക്ഷം/Covid -2019

Schoolwiki സംരംഭത്തിൽ നിന്ന്
Covid -2019     

2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ കണ്ടെത്തിയ കൊറോണ വൈറസ് അവിടുന്ന് ഇന്ന് ലോകത്തെ ഏതാണ്ട് ഒട്ടുമിക്ക രാജ്യങ്ങളിലും മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നു പിടിക്കുകയാണ്.തുടക്കത്തിൽ താൽക്കാലികമായി 2019 നോവൽ കൊറോണ വൈറസ് (2019-nCoV) എന്ന് പേരിട്ടിരുന്ന ഈ വൈറസിന് ഇപ്പോൾ SARS-CoV-2 എന്ന് International Committee of Taxonomy of Viruses (ICTV) നാമകരണം ചെയ്തു. കൊറോണ വൈറസ് രോഗം 2019 (COVID-19) എന്ന രോഗത്തിന് കാരണക്കാരൻ ആണീ വൈറസ്.

കോവിഡ്-19 ന്റെ സാഹചര്യത്തിൽ നമ്മുടെ ആവശ്യങ്ങളുടെ മുൻഗണനാ പട്ടികകൾ മാറുകയാണ്. ഇന്ന് നമുക്കെല്ലാവർക്കും (ഭൂരിപക്ഷം ആളുകൾക്കും ) വൃത്തിയായി കൈ കഴുകാൻ അറിയാം. മുൻപ് ആരോഗ്യപ്രവർത്തകർക്ക് മാത്രം അറിയാമായിരുന്ന ഒന്നായിരുന്ന ഒന്നിനെ ജനകീയ വൽക്കരിക്കാൻ ഇതിനായി.അതുപോലെ ചില കർശന നിയന്ത്രണങ്ങൾ വന്നപ്പോൾ ആളുകൾ അനിയന്ത്രിതമായി നടത്തിക്കൊണ്ടിരുന്ന പ്രകൃതി ചൂഷണങ്ങൾക്ക് അൽപകാലത്തേക്കെങ്കിലും ഒരു സാവധാനം വന്നു , .

വികസിത രാജ്യങ്ങൾ , ആരോഗ്യമേഖലയിൽ വലിയ നൂതന സാങ്കേതിക സംവിധാനങ്ങൾ ഉള്ള രാജ്യങ്ങൾ പോലും കോറോണയുടെ മുന്നിൽ പകച്ചുനിൽക്കുന്നതാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഒത്തുപിടിച്ചാൽ മലയും പോകും എന്നല്ലേ? ഈ കൊറോണ വൈറസിനെ തുരത്താൻ നമുക്ക് ഒരുമിച്ചു പോരാടാം.. STAY HOME BE SAFE

സാന്ദ്ര
7 B തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം